യുവതിയെയും മക്കളെയും വീട്ടിൽ കയറി ആക്രമിച്ച കേസിൽ രണ്ടാംപ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

അടൂർ : പറക്കോട് പനയംതുണ്ടിൽ വീട്ടിൽ സലീന, മക്കളായ അഫ്സൽ, ഫൈസൽ എന്നിവരെ വീട്ടിൽ കയറി സൈക്കിൾ ചെയിനും കമ്പി വടിയും ഉപയോഗിച്ച് മാരകമായി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ രണ്ടാംപ്രതി അടൂർ കോട്ടമുകൾ സ്വദേശി കാവിളയിൽ വീട്ടിൽ അഷ്ഹദ് (21) അടൂർ പോലീസിന്റെ പിടിയിലായി. മാർച്ച് രണ്ടിന് രാത്രി ഒമ്പതരയോടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ഈ കേസിലെ ഒന്നാം പ്രതിയായ സാബിർ ലഹരി മരുന്ന് കേസിൽ പ്രതിയായത് സലീനയുടെ മകൻ വിവരം നൽകിയിട്ടാണ് എന്ന് ആരോപിച്ചായിരുന്നു അക്രമം.

കേസ് രജിസ്റ്റർ ചെയ്ത അടൂർ പോലീസ് കേസിലെ ഒന്നാം പ്രതി സാബിറിനെ നേരത്തെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. രണ്ടാം പ്രതിയെ തുടർച്ചയായ അന്വേഷണത്തിനുള്ളിൽ കായംകുളം കെ.എസ്.ആര്‍.റ്റി.സി ബസ്റ്റാൻഡ് പരിസരത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ ശ്രീകുമാർ, എസ്.ഐ മാരായ അനീഷ് അബ്രഹാം, ദീപു, എ.എസ്.ഐ അഭിലാഷ്, സി.പി.ഓ മാരായ ബൈജു, അർജുൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മന്ത്രിയായത് തൃശൂർ ഡി.സി.സി അറിഞ്ഞിട്ടില്ല’ ; തൃശൂർ ഡി.സി.സിക്കെതിരെ പരിഹാസം

0
തൃശൂര്‍: മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ഒ ജെ ജനീഷിനെ...

ചികിത്സ വൈകിയതിനെ തുടർന്ന് രോഗി മരിച്ച സംഭവം ; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി,...

0
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന...

ചികിത്സാ പിഴവ് ആരോപണം ; ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസ്

0
കണ്ണൂര്‍: പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിക്കെതിരായ ചികിത്സാ പിഴവ് പരാതിയില്‍ ഡോക്ടര്‍ക്കെതിരെ...

“അവർ നൃത്തം ചെയ്താണോ വന്നത്?”; ഗർഭിണികളെ പരിഹസിച്ച് രാജസ്ഥാൻ ആരോഗ്യമന്ത്രി, കടുത്ത പ്രതിഷേധം

0
ജയ്പൂർ: രാജസ്ഥാനിലെ സർക്കാർ ആശുപത്രികളിൽ പ്രസവത്തോടനുബന്ധിച്ച് സ്ത്രീകൾ മരണപ്പെടുന്നതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്,...