അഞ്ചു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ 46 കാരനെ നാട്ടുകാരായ സ്ത്രീകള്‍ തല്ലിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

അഗര്‍ത്തല : ധലായി ജില്ലയിലെ ഗന്ദാചെറ സ്റ്റേഷന്‍ പരിധിയില്‍ അഞ്ചു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ 46 കാരനെ നാട്ടുകാരായ സ്ത്രീകള്‍ തല്ലിക്കൊന്നു. ചൊവ്വാഴ്ച രാത്രിയാണ് ഗ്രാമത്തിലെ അഞ്ചുവയസുകാരി ബലാത്സംഗത്തിന് ഇരയായത്. അമ്മയോടൊപ്പം ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടിയെ പ്രതി ഒപ്പം കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. സമീപത്തെ കാട്ടിലെത്തിച്ച്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ഇയാള്‍ കടന്നുകളഞ്ഞു. പിന്നീട് കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ സമീപവാസികളാണ് കുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയിലാക്കിയത്.

സംഭവത്തിന് പിന്നാലെ കുട്ടിയെ അവസാനം കണ്ടത് പ്രതിക്കൊപ്പമാണെന്ന് നാട്ടുകാരും ആരോപിച്ചിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യാന്‍ സമരം ചെയ്ത നാട്ടുകാര്‍ ദേശീയ പാത ഉപരോധിച്ചു. ഇതിന് പിന്നാലെയാണ് ഒരു കൂട്ടം സ്ത്രീകള്‍ ഇയാളെ പിടികൂടി മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. പിന്നീട് അബോധാവസ്ഥയിലായ ഇയാള്‍, ആശുപത്രിയില്‍ എത്തവെ മരിച്ചു. കേസില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെങ്കിലും, പോലീസ് കേസ് എടുത്തിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുന്നറിയിപ്പില്ലാതെ ഡാം തുറന്നു, മഴക്കെടുതി നേരിടുന്നതിൽ അനാസ്ഥ ; പിണറായി വിജയൻ

0
തിരുവനന്തപുരം : മഴക്കെടുതി നേരിടുന്നതിൽ സർക്കാരിന്റെ ഭാഗത്ത് കടുത്ത അനാസ്ഥകളുണ്ടായെന്ന് പ്രതിപക്ഷ...

വേങ്ങര – മലപ്പുറം റൂട്ടിലൂടെയുള്ള ഗതാഗത നിയന്ത്രണം 14 വരെ തുടരും ; റെഡ്,...

0
മലപ്പുറം : എടായിപ്പാലത്തെ മണ്ണിടിച്ചിലിനെ തുടർന്ന് വേങ്ങര – മലപ്പുറം റൂട്ടിൽ...

കണ്ണൂരിൽ അർജുൻ ആയങ്കിയുമായി ബന്ധമുള്ള എട്ടുപേർ കരുതൽ തടങ്കലിൽ

0
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി പോലീസിന്റെ ​ഗുണ്ടാവേട്ട. ഓപ്പറേഷൻ ​ഗ്രിപ്പ് എന്ന പേരിലാണ്...

നിതിൻ രാജിന്റെ മരണം; കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം തലസ്ഥാനത്ത് , കുടുംബാംഗങ്ങളുടെ മൊഴിയെടുക്കും

0
തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിന്‍...