4,500 രൂപയ്ക്ക്‌ മൊബൈല്‍ ഫോണ്‍ ; ഓർഡർ ചെയ്താൽ കിട്ടുക സോപ്പ് – 53 പേരെ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : 4,500 അടിപൊളി മൊബൈല്‍ ഫോണ്‍ ലഭിക്കുമെന്ന വാഗ്‌ദാനം കേട്ട് ഓർഡർ ചെയ്‌തവര്‍ക്ക് കിട്ടിയത് സോപ്പുകള്‍. സംഭവത്തില്‍ ഡല്‍ഹിയിലെ രോഹിണി പ്രദേശത്ത് 53 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളില്‍ 46 പേര്‍ സ്ത്രീകളാണ്. പ്രതികള്‍ രണ്ട് അനധികൃത കോള്‍ സെന്ററുകള്‍ നടത്തിയിരുന്നു, അവിടെ നിന്ന് പോസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് വിളിച്ചായിരുന്നു ആളുകളെ കെണിയില്‍ വീഴ്ത്തിയിരുന്നതെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ പ്രണവ് തയാല്‍ പറഞ്ഞു.

നിരവധി സംസ്ഥാനങ്ങളിലെ ആളുകളെ റാക്കറ്റ് ലക്ഷ്യം വച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. 18000 രൂപ വിലയുള്ള രണ്ട് ഫോണുകള്‍ 4,500 രൂപയ്ക്ക് കിട്ടുമെന്നും, പരിമിതമായ കാലയളവ് ഓഫര്‍ ആണെന്നും ആളുകളോട് പറയും. ക്യാഷ് ഓണ്‍ ഡെലിവറി ഓപ്ഷനും വാഗ്‌ദാനം ചെയ്യും. ഫോണ്‍ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് സോപ്പുകള്‍, ബെല്‍റ്റുകളൊക്കെയാണ് നല്‍കിയിരുന്നത്. പ്രതികളില്‍ നിന്ന് ലാപ്‌ടോപ്പുകള്‍,ബാര്‍ കോഡ് സ്‌കാനര്‍,86 ഫോണുകള്‍ തുടങ്ങിയവ പിടിച്ചെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...