ബസ് യാത്രക്കാരന്‍റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച്‌ അടിവസ്ത്രത്തില്‍ ഒളിപ്പിച്ചയാളെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ബസ് യാത്രക്കാരന്‍റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച്‌ അടിവസ്ത്രത്തില്‍ ഒളിപ്പിച്ചയാളെ പിടികൂടി. ട്രെയിനുകളിലും ബസുകളിലും യാത്ര ചെയ്ത് പോക്കറ്റടിയും മൊബൈല്‍ മോഷണവും പതിവാക്കിയ തിരുവനന്തപുരം മുട്ടട ചില്ലക്കാട്ട് വീട്ടില്‍ സോമന്‍ (63) ആണ് പിടിയിലായത്. വില കൂടിയ മൂന്ന് മൊബൈല്‍ ഫോണുകളും 1800 രൂപ അടങ്ങുന്ന പേഴ്സും പോലീസ് ഇയാളില്‍ നിന്നും കണ്ടെടുത്തു. പന്തളം പറന്തല്‍ സ്വദേശി ജെയിംസ് മാത്യുവിന്റെ 25,000 രൂപയോളം വിലവരുന്ന മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച സംഭവത്തില്‍ തിരുവല്ല ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് പോലീസ് സോമനെ പിടികൂടിയത്.

തിരുവനന്തപുരത്ത് നിന്നുള്ള സൂപ്പര്‍ ഫാസ്റ്റ് ബസില്‍ അടൂരില്‍ നിന്നും പന്തളത്തേക്ക് വന്നതായിരുന്നു ജെയിംസ്. പന്തളത്ത് ബസ് ഇറങ്ങി മിനിട്ടുകള്‍ക്ക് ശേഷമാണ് മൊബൈല്‍ നഷ്ടമായ വിവരം അറിയുന്നത്. ഉടന്‍ തന്നെ ജെയിംസ് മറ്റൊരു വാഹനത്തില്‍ സൂപ്പര്‍ ഫാസ്റ്റിനെ പിന്തുടര്‍ന്നു. തിരുവല്ലയില്‍ എത്തും മുമ്പ്  തിരുവല്ല പോലീസില്‍ വിവരമറിയിച്ചു. സൂപ്പര്‍ ഫാസ്റ്റ് സ്റ്റാന്‍ഡില്‍ എത്തുമ്പോഴേക്കും പോലീസും ജെയിംസും സ്ഥലത്തെത്തി.

തുടര്‍ന്ന് ബസിനുള്ളില്‍ നിന്നും സോമനെ പിടികൂടുകയായിരുന്നു. സ്റ്റേഷനില്‍ എത്തിച്ചു നടത്തിയ പരിശോധനയിലാണ് അടി വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ മൊബൈല്‍ ഫോണുകളും പേഴ്സും കണ്ടെടുത്തത്. കോട്ടയത്ത് നടത്തിയ പോക്കറ്റടി കേസില്‍ പിടിയിലായ സോമന്‍ ഒരാഴ്ച മുമ്പാണ് ജാമ്യത്തില്‍ ഇറങ്ങിയത്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലായി ഇയാള്‍ക്കെതിരെ സമാനമായ നിരവധി കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാന്തപുരത്തിനെതിരെ സിപിഎം ; എതിർക്കാതെ ഒപ്പം നിർത്താൻ ലീ​ഗ്

0
കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ വിവാദ പ്രസ്താവനയെച്ചൊല്ലി കേരള രാഷ്ട്രീയത്തിൽ...

തൂഫാന് പിന്നാലെ അനധികൃത പണമിടപാടുകൾക്കെതിരെ പുതിയ ഓപ്പറേഷനുമായി പോലീസ് ; മാഫിയകളെ തകർക്കും

0
കണ്ണൂർ : മയക്കുമരുന്ന് മാഫിയകളുടെയും ഗുണ്ടകളുടെയും വേരറുക്കാൻ ആവിഷ്കരിച്ച ‘തൂഫാനും’ ‘ഗ്രിപ്പി’നും...

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം : മുൻ ഡിസിസി അംഗം ചേന്തി അനിലുമായി ഇന്ന്...

0
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് നിർത്തി അപമര്യാദയായി പെരുമാറിയ കേസിൽ അറസ്റ്റിലായ...

ചെറുനാരങ്ങയ്ക്ക് തീവില ; ചില്ലറവിൽപന വില നിലവിൽ 250 രൂപയായി

0
മൂവാറ്റുപുഴ : ജൂലൈ മാസത്തിൽ കിലോഗ്രാമിന് 80 –90 രൂപ വരെ...