കോവിഡ് ​: പ്രധാനമന്ത്രി ഇന്ന്​ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്​ച നടത്തും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കോവിഡ്​ സാഹചര്യം വിലയിരുത്താനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്​ച നടത്തും.  ഓണ്‍ലൈനായിട്ടാകും അവലോകന യോഗം. കോവിഡ്​ കേസുകളുടെ പ്രതിദിന വര്‍ധനവിനുള്ള കാരണങ്ങളും സ്വീകരിക്കേണ്ട നടപടികളും യോഗത്തില്‍ ചര്‍ച്ചയാകും.

കോവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്​ നേതൃത്വം നല്‍കാന്‍ ഉത്തര്‍പ്രദേശ്​, പഞ്ചാബ്​, ഹിമാചല്‍ പ്രദേശ്​ എന്നീ സംസ്​ഥാനങ്ങളിലേക്ക്​ ഉന്നത കേന്ദ്ര സംഘത്തെ അയക്കാന്‍ തീരുമാനിച്ചു. രണ്ട്​ ഘട്ടങ്ങളിലായാണ്​ പ്രധാനമന്ത്രിയുടെ അവലോകന യോഗം നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്​. 10.30ന്​ തുടങ്ങുന്ന യോഗത്തി​ന്റെ ആദ്യ സെഷനില്‍ രോഗബാധ രൂക്ഷമായ എട്ട്​ സംസ്​ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ കാണും. ശേഷം എല്ലാ സംസ്​ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരുമായി കോവിഡ്​ വാക്​സിന്‍ ലഭ്യമാക്കുന്നത്​ സംബന്ധിച്ച കാര്യങ്ങളില്‍ ചര്‍ച്ച നടത്തും.

തിങ്കളാഴ്​ച രാജ്യത്തെ കോവിഡ്​ ബാധിതരുടെ എണ്ണം 91.3 ലക്ഷമായി ഉയര്‍ന്നിരുന്നു. ഡല്‍ഹി, കേരളം, മഹാരാഷ്​ട്ര സംസ്​ഥാനങ്ങളിലാണ്​ ഇപ്പോള്‍ പ്രതിദിനം ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട്​ ചെയ്യപ്പെടുന്നത്​. ഹിമാചല്‍ പ്രദേശ്​, പഞ്ചാബ്​, ഹരിയാന, ഗുജറാത്ത്​, മണിപ്പൂര്‍ എന്നീ സംസ്​ഥാനങ്ങളില്‍ കോവിഡ്​ കേസുകളുടെ എണ്ണം വര്‍ധിക്കുന്നത്​ ആശങ്കക്കിടയാക്കുന്നുണ്ട്​.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...