ന്യൂഡൽഹി : ഡൽഹി മദ്യനയക്കേസിൽ കുംഭകോണവുമായി ബന്ധപ്പെട്ട് ബി.ജെ.പിയെ രൂക്ഷമായി വിമർശിച്ച് ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിംഗ്. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും അഴിമതി നിറഞ്ഞ പാർട്ടിയായി ബിജെപി മാറി. ബിജെപിയുടെ ‘മോദി കി ഗ്യാരണ്ടി’ എന്ന മുദ്രാവാക്യത്തെയും സഞ്ജയ് സിങ് പരിഹസിച്ചു. അഴിമതിക്കാരായ എല്ലാ നേതാക്കളെയും തന്റെ പാർട്ടിയിൽ ഉൾപ്പെടുത്തുമെന്ന് മോദി ഉറപ്പ് നൽകുന്നുണ്ടെന്നും ബിജെപിയിലേക്ക് കടന്ന് പിന്നീട് അന്വേഷണ ഏജൻസികളിൽ നിന്ന് ഇളവ് ലഭിച്ചവരുടെ പേരുകണ്ടെന്നും സിങ് വിമാശിച്ചു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടിയുടെ മുതിർന്ന നേതാക്കൾ ഡൽഹി ജന്തർ മന്ദറിൽ നടത്തിയ ഒരു ദിവസത്തെ ഉപവാസ ചടങ്ങിലാണ് സിങ്ങിന്റെ പരാമർശം. സത്യസന്ധനായ ഒരു മുഖ്യമന്ത്രിയെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചാൽ അദ്ദേഹം രാജി സമർപ്പിക്കണമെന്ന് എവിടെയാണ് എഴുതിയിരിക്കുന്നതെന്ന് എന്നെ കാണിക്കണം. കഴിഞ്ഞ ഒരു വർഷമായി എഎപി നേതാക്കൾക്ക് ജാമ്യം ലഭിക്കുന്നില്ലെന്നും സിംഗ് പറഞ്ഞു. പാര്‍ട്ടി ദേശീയ കൺവീനർ കൂടിയായ അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് നടത്തിയ ഉപവാസത്തിൽ പാർട്ടിയുടെ മുതിർന്ന നേതാക്കൾ അണിനിരന്നു. ബോസ്റ്റണിലെ ഹാർവാർഡ് സ്ക്വയർ, ലോസ് ഏഞ്ചൽസിലെ ഹോളിവുഡ് സൈൻ, വാഷിംഗ്ടൺ ഡിസിയിലെ ഇന്ത്യൻ എംബസിക്ക് പുറത്ത് ന്യൂയോർക്ക് ടൈംസ് സ്ക്വയർ, ടൊറന്റോ, ലണ്ടൻ, മെൽബൺ എന്നിവിടങ്ങളിൽ സമാനമായ പ്രതിഷേധം നടക്കുന്നുണ്ടെന്ന് പാർട്ടി നേതാക്കൾ പറഞ്ഞു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























