പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്രാന്‍സിലേക്ക്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ജര്‍മ്മനി, ഡെന്‍മാര്‍ക്ക് എന്നീ രാജ്യങ്ങളിലേക്കുള്ള വിജയകരമായ സന്ദര്‍ശനത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്രാന്‍സിലേക്ക്. പാരിസില്‍ വെച്ച്‌ ഇന്ന് അദ്ദേഹം ഫ്രഞ്ച് പ്രധാനമന്ത്രി ഇമ്മാനുവല്‍ മക്രോണിനെ കാണും. ഇന്ത്യ – ഫ്രാന്‍സ്  ഉഭയകക്ഷി സഹകരണത്തെക്കുറിച്ച്‌ വിലയിരുത്തിയ ശേഷം രണ്ടു പേരും ആഗോളവും പ്രാദേശികവുമായ വിഷയങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യും.

‘ആഗോള വ്യവസ്ഥയെക്കുറിച്ച്‌ ഇന്ത്യയും ഫ്രാന്‍സും ഒരുപോലത്തെ കാഴ്ചപ്പാടുള്ളവരാണ് എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. അതുകൊണ്ടു തന്നെ ഇരുരാജ്യങ്ങളും തമ്മില്‍ വളരെ അടുത്ത സഹകരണം ആവശ്യമാണ്.’ ഫ്രാന്‍സിലേക്ക് പുറപ്പെടുന്നതിനു മുമ്പ്  പ്രധാനമന്ത്രി വ്യക്തമാക്കി. ഏതാണ്ട് പത്ത് ദിവസം മുമ്പ്  വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇമ്മാനുവല്‍ മക്രോണിനെ ഇത്രയും പെട്ടെന്ന് സന്ദര്‍ശിക്കുന്നത് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുമെന്നും കൂടാതെ വ്യക്തിപരമായ ആശംസകള്‍ അറിയിക്കാന്‍ കൂടിയുള്ള അവസരമാണ് ഇതെന്നും നരേന്ദ്രമോദി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...