ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങളെ അതിരൂക്ഷമായി വിമർശിച്ച് മോഹൻ ഭഗവത്

For full experience, Download our mobile application:
Get it on Google Play

മുംബൈ : ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങളെ അതിരൂക്ഷമായി വിമർശിച്ച് മോഹൻ ഭഗവത്. രാജ്യത്തെ 1.25 കോടി വരുന്ന ഹിന്ദുക്കൾ ഒന്നിച്ച് നിന്ന് പൊരുതിയാൽ ലോകമാകെയുള്ള ഹിന്ദുക്കളുടെ പിന്തുണ അവർക്ക് കിട്ടുമെന്ന് മോഹൻ ഭഗവത് പറഞ്ഞു. ‘ബംഗ്ലാദേശിൽ 1.25 കോടി ഹിന്ദുക്കളുണ്ടെന്നാണ് കണക്ക്. അവർ അവിടെ തന്നെ താമസിക്കാനും പൊരുതാനും തീരുമാനിച്ചാൽ ലോകമാകെയുള്ള ഹിന്ദുക്കൾ അവരെ സഹായിക്കും,’ അദ്ദേഹം പറഞ്ഞു. മുംബൈയിൽ ആർഎസ്എസിൻ്റെ പ്രഭാഷണ പരമ്പരയുടെ രണ്ടാം ദിനം സംസാരിക്കുകയായിരുന്നു അദ്ദേഹം.

വോർലിയിലെ നെഹ്റു സെൻ്ററിൽ ആർഎസ്എസിൻ്റെ ശതാബ്‌ദി ആഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ചതാണ് ഈ പരിപാടി. രാജ്യത്തെ ജനസംഖ്യാ വ്യതിയാനങ്ങളിലെ അസന്തുലിതാവസ്ഥ പരിഹരിക്കാൻ മുൻപ് ഇന്ത്യ ഭരിച്ചവരൊന്നും കാര്യമായ നടപടികൾ സ്വീകരിച്ചില്ലെന്നും ജനനനിരക്കും അനധികൃത കുടിയേറ്റവുമാണ് ഇതിന് പ്രധാന കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യയെ ഇനി ദുർബലപ്പെടുത്താൻ കഴിയില്ല. തകർക്കാൻ ശ്രമിക്കുന്നവർ തകർക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...

‘സർക്കാർ മുന്‍കൂട്ടി നടപടികള്‍ സ്വീകരിച്ചു’ ; അതുകൊണ്ട് സംസ്ഥാനത്ത് വിലക്കയറ്റം തടയാനായെന്ന് അനൂപ് ജേക്കബ്

0
തിരുവനന്തപുരം: സർക്കാരും ഭക്ഷ്യവകുപ്പും മുൻകൂട്ടി നടപടികൾ സ്വീകരിച്ചതുകൊണ്ടാണ് ഓണക്കാലത്ത് സംസ്ഥാനത്ത്...