മോദി രാജ്യത്തെ അമ്മയെപ്പോലെ കാണുന്നു ; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി നടന്‍ മോഹൻലാൽ. മോദി മികച്ച ഭരണാധികാരിയാണെന്നും പ്രചോദിപ്പിക്കുന്ന നേതാവാണെന്നും മോഹൻലാൽ അഭിപ്രായപ്പെട്ടു. മോദിയുടെ കാഴ്ചപ്പാടുകളിൽ കരുത്തും വ്യക്തതയുമുണ്ടെന്നും കലാകാരന്മാരോടുള്ള അദ്ദേഹത്തിന്റെ കരുതൽ അനുഭവിച്ചറിഞ്ഞിട്ടുണ്ടെന്നും മോഹൻലാൽ പറഞ്ഞു. കേന്ദ്ര സർക്കാരിന് വേണ്ടിയുള്ള പ്രത്യേക പോഡ്കാസ്റ്റിലാണ് മോഹൻലാലിന്‍റെ പരാമർശം. പിണറായി – ലാൽ അഭിമുഖം ചർച്ചയായതിന് പിന്നാലെയാണ് മോദിക്ക് പ്രശംസയുമായി മോഹൻലാന്‍റെ പോഡ്കാസ്റ്റ് എത്തുന്നത്.

രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമർപ്പണ മനോഭാവം മാതൃകയാണെന്നും മോഹൻലാൽ പുകഴ്ത്തി. മോദി രാജ്യത്തെ അമ്മയെപ്പോലെ കാണുന്നു. മോദി ഒരു യോഗിയാണെന്നും വാക്കുകളിൽ ഒതുക്കാവുന്ന വ്യക്തിത്വമല്ല അദ്ദേഹത്തിന്‍റേതെന്നും ലാല്‍ പറയുന്നു. ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിൽ മോദി രാജ്യത്തെ നയിക്കുന്നത് കണ്ടുപഠിക്കേണ്ടതാണെന്നും മോഹൻലാൽ അഭിപ്രായപ്പെട്ടു. മോദിയുടെ അടുത്തുനിന്നാൽ സ്നേഹം അനുഭവിച്ചറിയാമെന്നും ലാല്‍ പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്ത്രീകൾക്ക് സ്വർണം സൂക്ഷിക്കാനുള്ള അറിവുണ്ട്, ഭർത്തൃവീട്ടുകാർക്ക് നൽകേണ്ട : ഹൈക്കോടതി

0
കൊച്ചി : വിദ്യാസമ്പന്നരായ പുതിയകാലത്തെ സ്ത്രീകൾ വിവാഹംകഴിഞ്ഞ് ഭർത്തൃവീട്ടിൽ എത്തിയാലുടൻ പണവും...

നിതിൻ രാജിന്റെ മരണം : ഡോ റാമിനെ വലയിലാക്കാൻ ക്രൈംബ്രാഞ്ച് സംഘം ആന്ധ്രയിലെ ചിറ്റൂരിൽ

0
കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ആരോപണവിധേയനായ...

പശ്ചിമേഷ്യയിൽനിന്നുള്ള എണ്ണക്കയറ്റുമതി സ്തംഭിപ്പിക്കാൻ ഇറാൻ ; ഹോർമുസിൽ നാവിക ഉപരോധം ഏർപ്പെടുത്തി യു.എസ്....

0
ടെഹ്‌റാൻ : പശ്ചിമേഷ്യാസംഘർഷത്തിന്റെ കേന്ദ്രബിന്ദുവായ ഹോർമുസ് കടലിടുക്കിൽ പ്രഖ്യാപിച്ച നാവിക ഉപരോധം...

ഗൺമാൻമാരുടെ മർദ്ദനം : എസ്ഐടി റിപ്പോർട്ടിൽ നടപടി വൈകുന്നു ; എ.ഡി തോമസ് എംഎൽഎയും...

0
ആലപ്പുഴ: ആലപ്പുഴയിൽ നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാരുടെ...