മോഷണക്കേസിലെ പ്രതിയിൽ നിന്ന് പണം തട്ടി ; മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മോഷണക്കേസിലെ പ്രതിയിൽ നിന്ന് ഒന്നേമുക്കാൽ ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ട് എസ്‌ഐമാർ ഉൾപ്പെടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കളമശ്ശേരി പോലീസ് സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്‌ഐ സെബാസ്റ്റ്യൻ ചാക്കോ, എസ്‌ഐ ഷമീർ, സിപിഒ ലിജോ എന്നിവർക്കെതിരെയാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സസ്പെൻഷൻ നടപടി സ്വീകരിച്ചത്. കളമശ്ശേരി ഭാഗത്തുനിന്ന് ചെമ്പുകമ്പി മോഷണം പോയ കേസിലെ അന്വേഷണത്തിനിടയിലാണ് സംഭവം. മോഷ്ടിച്ച കമ്പികൾ വിറ്റ ആക്രിക്കട കണ്ടെത്തുകയും അന്വേഷണത്തിനായി പോലീസ് അവിടെയെത്തുകയും ചെയ്തു. തുടർന്ന് കടയിൽ വെച്ചിരുന്ന ഒന്നേമുക്കാൽ ലക്ഷത്തോളം രൂപ പോലീസുകാർ എടുത്തു കൊണ്ടുപോവുകയായിരുന്നുവെന്നാണ് കേസ്. കേസിൽ പ്രതിയായ ആക്രിക്കട ഉടമ കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയെ തുടർന്നാണ് വകുപ്പുതല അന്വേഷണവും സസ്പെൻഷനും ഉണ്ടായിരിക്കുന്നത്. മൂന്ന് ഉദ്യോഗസ്ഥർക്കെതിരെയും കൂടുതൽ അന്വേഷണം തുടരുകയാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണം വിപണി പിടിക്കാൻ സപ്ലൈകോ; ഗിഫ്റ്റ് കാര്‍ഡുകളും ആകര്‍ഷകമായ ഓണക്കിറ്റുകളും തയ്യാ

0
തിരുവനന്തപുരം: ഓണക്കാലത്തെ വരവേല്‍ക്കാന്‍ സപ്ലൈകോയും ഒരുങ്ങി. ഓണസദ്യക്കായുള്ള അവശ്യ സാധനങ്ങളും...

യുപിഎസ്ടി റാങ്ക് ഹോൾഡേഴ്‌സ് നടത്തിവന്നിരുന്ന അനിശ്ചിതകാല സമരം താൽക്കാലികമായി അവസാനിപ്പിച്ചു

0
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ യുപിഎസ്ടി റാങ്ക് ഹോൾഡേഴ്‌സ് നടത്തിവന്നിരുന്ന അനിശ്ചിതകാല സമരം...

ചിങ്ങ മാസ പൂജകൾക്കായി ശബരിമല നട ഓഗസ്റ്റ് 16-ന് തുറക്കും

0
ശബരിമല: ചിങ്ങ മാസ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര...

കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ജോലി ; ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

0
ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ജോലി നൽകിയ വിജയ് സർക്കാരിന്‍റെ...