കടം വാങ്ങിയ പണം തിരിച്ചുകൊടുക്കുന്നത് സംബന്ധിച്ച്‌ സംസാരിക്കാന്‍ വീട്ടില്‍ വിളിച്ചുവരുത്തി യുവതിയെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കോയിപ്രം: കടം വാങ്ങിയ പണം തിരിച്ചുകൊടുക്കുന്നത് സംബന്ധിച്ച്‌ സംസാരിക്കാന്‍ വീട്ടില്‍ വിളിച്ചുവരുത്തി യുവതിയെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. കോയിപ്രം നെല്ലിമല തൈപ്പറമ്പില്‍ ജോഷിജോണ്‍ (26) ആണ് കോയിപ്രം പോലീസിന്റെ പിടിയിലായത്.നെല്ലിമല കുന്നത്തുംകര സ്വദേശിനിയെയാണ് ഇയാളും രണ്ടാം പ്രതിയായ സഹോദരിയും ചേര്‍ന്ന് മര്‍ദ്ദിച്ചത്. ശനിയാഴ്ച രാത്രി ഏഴരയ്ക്ക് പ്രതികളുടെ വീട്ടില്‍ വച്ചാണ് സംഭവം. ഇവരുടെ പിതാവ് യുവതിുടെ അച്ഛനില്‍ നിന്നും കടം വാങ്ങിയ പണം തിരികെ കൊടുക്കുന്നതിനെപ്പറ്റി സംസാരിക്കാന്‍ കുടുംബ സമേതം വീട്ടിലേക്ക് ക്ഷണിച്ചു വരുത്തുകയായിരുന്നു.

അതിന് ശേഷം ഇരുവരും ചേര്‍ന്ന് ദേഹോപദ്രവം ഏല്‍പ്പിക്കുകയും പണം കൊടുക്കാതെ അപമാനിച്ച്‌ ഇറക്കി വിടുകയുമായിരുന്നു. ഒന്നാം പ്രതി ജോഷി മുഖത്തിടിച്ചു ചുണ്ടില്‍ മുറിവേല്‍പ്പിക്കുകയും ഇയാളുടെ സഹോദരി യുവതിയുടെ മുടിയില്‍ ചുട്ടിപ്പിടിച്ചു തള്ളി താഴെയിട്ടപ്പോള്‍ ജോഷി ഇടതു കൈമുട്ടില്‍ ചവിട്ടുകയും ചെയ്തു എന്നതാണ് കേസ്.

തുടര്‍ന്ന് യുവതി സ്‌റ്റേഷനിലെത്തി മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കോയിപ്രം പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു. ജോഷിയുടെ പിതാവിന്റെ മൊഴിപ്രകാരം യുവതിയ്‌ക്കെതിരെയും ദേഹോപദ്രവം എല്‍പ്പിച്ചു എന്ന കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. ഇരു വീട്ടുകാരും അയല്‍വാസികളാണ്. ജോഷിയുടെ പിതാവ് ജോണ്‍ പല തവണയായി യുവതിയുടെ അച്ഛനില്‍ നിന്നും പത്ത് ലക്ഷം രൂപ കടമായി വാങ്ങിയിരുന്നു.

ഇതില്‍ 3,80,000 തിരികെ നല്‍കി. യുവതിയുടെ വിവാഹ ആവശ്യത്തിന് വച്ചിരുന്ന പണമാണ് കടമായി നല്‍കിയത്. ജോണിന്റെ ഇളയ മകന് അപകടം സംഭവിച്ചപ്പോഴും പിന്നീട് വീട് വയ്ക്കാനുമായിരുന്നു രണ്ടു തവണയായി പത്തു ലക്ഷം രൂപ നല്‍കിയത്. യുവതിയുടെ വിവാഹം ഉറപ്പിച്ചതിനെ തുടര്‍ന്ന് പിതാവ് ബാക്കി തുക തിരികെ ആവശ്യപ്പെട്ടപ്പോള്‍ ഭാര്യയും മകളുമായി വീട്ടില്‍ ചെല്ലാന്‍ അറിയിച്ചതുപ്രകാരം എത്തുകയും തുകയുടെ കണക്കുപറഞ്ഞുകൊണ്ട് പ്രതികള്‍ യുവതിയെ മര്‍ദ്ദിക്കുകയുമായിരുന്നു. പോലീസ് ഇന്‍സ്‌പെക്ടര്‍ സജീഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ് ഐ അനൂപ്, എസ് സി പി ഓ മാത്യു എന്നിവരാണു പ്രതിയെ പിടികൂടിയത്‌.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഊബര്‍ ഒഴികെയുള്ള ഓൺലൈൻ ടാക്സികൾ സർവീസ് പുനരാരംഭിക്കും; സമരം പിൻവലിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു....

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്; പി.എസ്. പ്രശാന്തും അജികുമാറും ഗൂഢാലോചനയിൽ പങ്കാളികളെന്ന് എസ്‌ഐടി റിമാൻഡ് റിപ്പോർട്ട്

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ പി എസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍...

സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തുന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് സിപിഎം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് സംസ്ഥാന...

ഗുജറാത്തിൽ നിർത്താതെ 16 മണിക്കൂർ..! പെയ്തത് 1100 മില്ലീമീറ്റർ മഴ; അൻപതോളം കാറുകൾ വെള്ളത്തിൽ...

0
ഗുജറാത്ത്: വൽസദിൽ പെയ്ത കനത്ത മഴയിൽ അൻപതോളം കാറുകൾ വെള്ളക്കെട്ടിൽ മുങ്ങിയ...