അഞ്ച് കോടിയോളം രൂപയുമായി മുങ്ങിയ എല്‍ഐസി ഏജന്റിനെ 14 വര്‍ഷങ്ങള്‍ക്കുശേഷം പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

പാലാ : അഞ്ച് കോടിയോളം രൂപയുമായി മുങ്ങിയ എല്‍ഐസി ഏജന്റിനെ 14 വര്‍ഷങ്ങള്‍ക്കുശേഷം പിടികൂടി പോലീസ്. നെച്ചിപ്പുഴൂര്‍ മണ്ഡപത്തില്‍ പി.കെ മോഹന്‍ദാസ് (58) ആണ് ന്യൂഡല്‍ഹിയിലെ രോഹിണിയില്‍ നിന്നു പിടിയിലായത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ പാലാ പോലീസ് ന്യൂഡല്‍ഹിയില്‍ നിന്നും പിടികൂടിയത്. ചിട്ടിക്കമ്പനി നടത്തി തട്ടിയെടുത്ത പണവുമായാണ് ഇയാള്‍ മുങ്ങിയത്. 2008ല്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം. പാലായിലെ എല്‍ഐസി ഏജന്റ് ആയിരുന്നു മോഹന്‍ദാസ്. നിരവധി ആളുകള്‍ ഇയാളെ അടക്കാന്‍ ഏല്‍പ്പിച്ച പോളിസി തുക അടയ്ക്കാതെ ഇയാളുടെ ചിട്ടിക്കമ്പനിയില്‍ നിക്ഷേപിച്ചു. കൂടാതെ വീടും സ്ഥലവും വില്‍പനയ്ക്കായി പരസ്യപ്പെടുത്തി പലരുമായും കരാറുണ്ടാക്കി കോടികള്‍ അഡ്വാന്‍സായി വാങ്ങുകയും ചെയ്തു.

തങ്ങള്‍ വഞ്ചിക്കപ്പെട്ടെന്ന് മനസ്സിലായ ജനങ്ങള്‍ പോലീസില്‍ പരാതി നല്‍കി. 15ഓളം കേസുകളാണ് അന്ന് മോഹന്‍ദാസിനെതിരെ രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് പൊലീസ് മോഹന്‍ദാസിനെ അറസ്റ്റ് ചെയ്തു. കോടതിയില്‍ നിന്നു ജാമ്യം നേടിയ മോഹന്‍ദാസ് ഭാര്യയോടും മക്കളോടുമൊപ്പം ഒളിവില്‍ പോവുകയും ചെയ്തു. നാടടച്ച്‌ പോലീസ് ഇയാള്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പാലാ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി മോഹന്‍ദാസിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച്‌ വാറന്റ് പുറപ്പെടുവിച്ചു. എന്നാല്‍ പഞ്ചാബില്‍ എത്തിയ മോഹന്‍ദാസും ഭാര്യയും 3 വര്‍ഷത്തോളം ലുധിയാനയില്‍ അദ്ധ്യാപകരായി ജോലി ചെയ്തു. പിന്നീട് 2 വര്‍ഷം മോഹന്‍ദാസ് അവിടെയുള്ള അമ്പലത്തിലും ജോലി ചെയ്തു. ലുധിയാനയില്‍ വാടകയ്ക്കു താമസിച്ചിരുന്ന വിലാസത്തില്‍ ആധാര്‍ കാര്‍ഡും സ്വന്തമാക്കി.

2013 ല്‍ മോഹന്‍ദാസിനെ അന്വേഷിച്ച്‌ പോലീസ് പഞ്ചാബില്‍ എത്തി അന്വേഷണം നടത്തിയെങ്കിലും വിവരമറിഞ്ഞ് മോഹന്‍ദാസ് ന്യൂഡല്‍ഹിയിലേക്ക് കുടുംബസമേതം താമസം മാറ്റുകയും പിറവം സ്വദേശി എന്നു തെറ്റിദ്ധരിപ്പിച്ച്‌ ക്ഷേത്രത്തില്‍ അക്കൗണ്ടന്റായി ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. 3 മാസം മുന്‍പ് ജില്ലാ പോലീസ് മേധാവി ഡി.ശില്‍പയുടെ നിര്‍ദേശപ്രകാരം ഡി.വൈ.എസ്‌.പി ഷാജു ജോസ് പുതിയ അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ മോഹന്‍ദാസിന്റെ ഭാര്യയും മക്കളും വിദ്യാഭ്യാസ ആവശ്യത്തിനായി പൊള്ളാച്ചിയിലേക്കു താമസം മാറ്റിയെന്നു മനസ്സിലാക്കി. കോട്ടയം സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണ്‍ കോളുകള്‍ പരിശോധിച്ച്‌ ന്യൂഡല്‍ഹിയിലെ ഒരു ക്ഷേത്രത്തിലെ നമ്പറില്‍ നിന്ന് ഭാര്യയ്ക്കും മക്കള്‍ക്കും ഇടയ്ക്കിടെ കോളുകള്‍ വരുന്നതു പോലീസ് കണ്ടെത്തി.

8 വര്‍ഷമായി മോഹന്‍ദാസ് ന്യൂഡല്‍ഹിയിലെ രോഹിണിയില്‍ അമ്പലത്തില്‍ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുകയായിരുന്നുവെന്നു കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. എസ്‌എച്ച്‌ഒ കെ.പി തോംസണ്‍, എഎസ്‌ഐ ബിജു കെ തോമസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ ഷെറിന്‍ സ്റ്റീഫന്‍, സിവില്‍ പോലീസ് ഓഫിസര്‍ സി.രഞ്ജിത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർമാതാവ് എൻ.ജി. ജോൺ അന്തരിച്ചു

0
കൊച്ചി : നിർമാതാവ് ജിയോ കുട്ടപ്പൻ (എൻ.ജി. ജോൺ-90) അന്തരിച്ചു. ബുധനാഴ്ച...

റദ്ദാക്കിയ 44 ജെപിഎസ്‌സി, ജെഎസ്എസ്‌സി പരീക്ഷകളുടെ ലിസ്റ്റ് പുറത്തുവിട്ട് ജാർഖണ്ഡ് സർക്കാർ

0
റാഞ്ചി: നടത്തിപ്പിലെ ക്രമക്കേടുകളെ തുടർന്ന് റദ്ദാക്കിയ 44 തൊഴിൽ റിക്രൂട്ട്മെന്റ് പരീക്ഷകളുടെ...

പ്രതിനിധികളെത്തിയില്ല ; ചരിത്രത്തിൽ ആദ്യമായി ടാറ്റ സൺസ് ഓഹരിയുടമകളുടെ യോഗം മാറ്റിവെച്ചു

0
മുംബൈ : ടാറ്റാ സൺസിന്റെ ചൊവ്വാഴ്ച ചേരാനിരുന്ന 108-ാം വാർഷിക പൊതുയോഗം...

‘കുറ്റവാളികളല്ലാത്തവരുടെ കേസുകൾ റദ്ദാക്കാം’ ; നീറ്റ് പ്രതിഷേധത്തിൽ പ്രതികരിച്ച് സുപ്രീം കോടതി

0
ന്യൂഡൽഹി : പരീക്ഷാക്രമക്കേടുകൾക്കെതിരേ രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദ്യാർഥികളുടെ പേരിലുള്ള...