മധ്യപ്രദേശില്‍ ഒമൈക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തി ; ആറു കുട്ടികളെയാണ് പുതിയ വകഭേദം ബാധിച്ചത്

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍ : മധ്യപ്രദേശില്‍ ഒമൈക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തി. ഇന്‍ഡോറില്‍ കോവിഡ് ബാധിച്ച 12 പേരില്‍ വിദഗ്ധ പരിശോധന നടത്തിയപ്പോള്‍ ആറുപേരില്‍ പുതിയ വകഭേദം കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ആറു കുട്ടികളെയാണ് പുതിയ വകഭേദം ബാധിച്ചത്. ജനുവരി ആറു മുതല്‍ നടത്തിയ പരിശോധനകളില്‍ ഒമൈക്രോണിന്റെ ഉപവകഭേദമായ ബി എ.2 ബാധിച്ച 21 കേസുകള്‍ കണ്ടെത്തിയതായി ശ്രീ അരബിന്ദോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ ചെയര്‍മാന്‍ വിനോദ് ഭണ്ഡാരി അറിയിച്ചു. ഇതില്‍ ആറുപേരിലാണ് ഒമൈക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തിയാണ് ഇത് കണ്ടെത്തിയത്.

ഇതില്‍ മൂന്ന് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബാക്കി 18 പേര്‍ ആശുപത്രി വിട്ടതായി വിനോദ് ഭണ്ഡാരി അറിയിച്ചു. 21 പേരില്‍ പ്രായപൂര്‍ത്തിയായ 15 പേരും രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് മധ്യപ്രദേശില്‍ പതിനായിരത്തിന് മുകളിലാണ് കോവിഡ് ബാധിതര്‍. മധ്യപ്രദേശില്‍ കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന ജില്ലയാണ് ഇന്‍ഡോര്‍. 2665 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസിയുടെ പേരിലെ തട്ടിപ്പ് ; അന്വേഷണത്തിന് പ്രത്യേക സംഘം വിജിലൻ ഉദ്യോഗസ്ഥരും സംഘത്തിൽ

0
കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

നെഹ്‌റുട്രോഫി വള്ളംകളി : പോസ്റ്ററുകളിലും കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പേരില്ല ; വിവാദമായതോടെ...

0
ആലപ്പുഴ : കമ്മിറ്റികളിലും യോഗങ്ങളിലും നേരിടുന്ന അവഗണനയ്ക്കുപുറമേ നെഹ്‌റുട്രോഫിക്കുവേണ്ടി പുറത്തിറക്കിയ പോസ്റ്ററുകളിലും...

യുവാക്കൾ പാറ്റകളാകാതെ മികച്ച വ്യക്തികളാകണം ; ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

0
തിരുവനന്തപുരം : സമൂഹത്തിന് മികച്ച സംഭാവനകൾ നൽകാൻ കെൽപ്പുള്ള വ്യക്തികളായി യുവാക്കൾ...

പ്രിയദർശിനി ബസുകളിലെ അമിത തിരക്ക് അപകടങ്ങൾക്ക് കാരണമാകുന്നുവെന്ന പൊതുതാത്പര്യ ഹർജി തള്ളി ; സുരക്ഷ...

0
കൊച്ചി: കെഎസ്ആർടിസിയുടെ സൗജന്യ സർവീസായ പ്രിയദർശിനി ബസുകളിലെ അമിത തിരക്ക് അപകടങ്ങൾക്ക്...