സംസ്ഥാനത്ത് മങ്കി പോക്സ് രോ​ഗബാധ സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് മങ്കി പോക്സ് രോ​ഗബാധ സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് കൊല്ലം ജില്ലയില്‍ എത്തിയ ആള്‍ക്കാണ് രോ​ഗം. പൂനെയിലെ വൈറോളജി വകുപ്പിനയച്ച സാംപിള്‍ പോസിറ്റിവായെന്ന് ആരോ​ഗ്യ മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. നിലവില്‍ രോ​ഗി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.

രോ​ഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തിയതായി ആരോ​ഗ്യ മന്ത്രി വ്യക്തമാക്കി. രോ​ഗിയുടെ മാതാപിതാക്കള്‍, കാര്‍, ഓട്ടോ ഡ്രൈവര്‍മാര്‍, വിമാനത്തില്‍ ഒപ്പമുണ്ടായിരുന്ന 11 പേര്‍ എന്നിവരാണ് ഏറ്റവും അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയവര്‍. ഇവരെല്ലാം നിരീക്ഷണത്തിലാണ്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്ന രോ​ഗമാണിത്. രോ​ഗിയുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്കാണ് ഇത് പകരുന്നത്. ഫിസിക്കല്‍ കോണ്‍ടാക്‌ട്, മാസ്ക് വെയ്ക്കാതെ അടുത്ത പെരുമാറിയാല്‍ തുടങ്ങിയ രീതികള്‍ വഴിയാണ് രോ​ഗം പകരുന്നത്. സമ്പര്‍ക്കമുണ്ടായാല്‍ 21 ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ കാണാമെന്നും ആരോ​ഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.

മൂന്ന് ദിവസം മുമ്പാണ് അദ്ദേഹം യുഎഇയില്‍ നിന്ന് നാട്ടിലേക്ക് എത്തിയത്. അതിനു പിന്നാലെ പനിയും ശരീരത്തില്‍ വസൂരിയുടേതിന് സമാനമായ കുരുക്കളും കാണുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സ തേടിയ അദ്ദേഹത്തെ ആരോ​ഗ്യവിഭാ​ഗം പ്രത്യേക നിരീക്ഷണത്തിലാക്കി. വിദേശത്ത് അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തിയ ഒരാളില്‍ കുരങ്ങുപനി സ്ഥിരീകരിച്ചിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കഴിക്കുന്നത് വിഷമോ? മസാലകളിൽ വ്യാപക മായം; 25 ടണ്ണിലധികം മായമുള്ള സാധനങ്ങൾ പിടികൂടി

0
ഹൈദരാബാദ്: വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് മായം കലര്‍ത്തിയ...

തൃശ്ശൂർ ചെറുതുരുത്തിയിൽ ഹോട്ടൽ മുറിയിൽ വച്ച് സ്ത്രീയെ കഴുത്തു ഞെരിച്ചു കൊന്നു

0
തൃശ്ശൂർ: തൃശ്ശൂർ ചെറുതുരുത്തിയിൽ ഹോട്ടൽ മുറിയിൽ വച്ച് സ്ത്രീയെ കഴുത്തു...

ഡീപ്‌ഫേക്ക് ഉള്ളടക്കങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്

0
ന്യൂഡല്‍ഹി: ഡീപ്‌ഫേക്ക് ഉള്ളടക്കങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്....