മോൻസ് ജോസഫ് എം.എല്‍.എ കടപ്ലാമറ്റം പഞ്ചായത്തിനെ അവഗണിക്കുന്നു ; എൽ. ഡി. എഫ്

For full experience, Download our mobile application:
Get it on Google Play

കടപ്ലാമറ്റം: കടപ്ലാമറ്റം പഞ്ചായത്തിനോട് കടുത്തുരുത്തി എം.എല്‍.എ മോന്‍സ് ജോസഫിന്നുള്ളത് ചിറ്റമ്മ നയമാണന്ന് എല്‍.ഡി.എഫ്  നേതാക്കൾ . കുറ്റകരമായ അനാസ്ഥയും വഞ്ചനാപരമായ അവഗണനയുമാണ് സമസ്ഥ മേഖലകളിലും എം.എല്‍.എ പഞ്ചായത്തിനോട് കാണിക്കുന്നത്. നിയോജകമണ്ഡലത്തിലെ ഏറ്റവും മോശം പി.ഡബ്ലിയു.ഡി റോഡുകൾ കടപ്ലമറ്റം പഞ്ചായത്തിലാണ്. എന്നേ ഹൈവേ ആകേണ്ട കെ ആർ നാരായണൻ റോഡ്, തകർന്നുകിടക്കുന്ന കുമ്മണ്ണൂർ – വെമ്പള്ളി റോഡ്, കടപ്ലാമറ്റം ആണ്ടൂർ ലിങ്ക് റോഡ് എന്നിവ ഇതിന്റെ ഉത്തമ ഉദാഹരണമാണ്.

എല്‍.ഡി.എഫ് കടപ്ലാമറ്റം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ കടപ്ലാമറ്റത്ത് പ്രതിഷേധ സായാഹ്‌ന ധർണ്ണ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി  ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം പി.വി സുനിൽ മുഖ്യ പ്രഭാഷണം നടത്തി. എല്‍.ഡി.എഫ് നേതാക്കളായ കേരള കോൺഗ്രസ് (എം) നിയോജക മണ്ഡലം പ്രസിഡന്റ് തോമസ് ടി കീപ്പുറം , സി.പി.എം പാലാ എരിയാ സെക്രട്ടറി പി.എം ജോസഫ് , തോമസ് പുളുക്കിയിൽ , കാണക്കാരി അരവിന്ദാക്ഷൻ, ജോയി കല്ലുപുര, ജോസഫ് സൈമൺ, ബേബി വർക്കി, പി.ആര്‍  മനോജ്, ബാബു എബ്രാഹം, സജി സഭക്കാട്ടിൽ, ഗോപിദാസ് തുടങ്ങിയവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനുകളിൽ വിളമ്പുന്നത് പഴകിയ ഭക്ഷണം; റെയിൽവേ സ്റ്റേഷനുകളിൽ വ്യാപക പരിശോധന

0
ബെം​ഗളൂരു: ട്രെയിനുകളിൽ പഴകിയതും ശുചിത്വമില്ലാത്തതുമായ ഭക്ഷണം ലഭിച്ചതിനെക്കുറിച്ചുള്ള പരാതികൾ വ്യാപകമായതിനെത്തുടർന്ന്...

ഓണം : ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

0
തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ...

സിഎംആർഎൽ-എക്സലോജിക്‌ മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി ദേശാഭിമാനി ദിനപത്രം

0
തിരുവനന്തപുരം: സിഎംആർഎൽ-എക്സലോജിക്‌ മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി...

രാജ്യത്തെ സിംകാർഡ് കണക്ഷൻ ചട്ടങ്ങൾ ; ഓഗസ്റ്റ് 24 മുതൽ നിയന്ത്രണം കടുപ്പിക്കാൻ കേന്ദ്രം

0
രാജ്യത്ത് ഒരാൾക്ക് കൈവശം വെക്കാവുന്ന മൊബൈൽ കണക്ഷനുകളുടെ എണ്ണവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ...