വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി കണ്ട് മോന്‍സ് ജോസഫ്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി കണ്ട് മന്ത്രിയും കടുത്തുരുത്തി എംഎല്‍എയുമായ മോന്‍സ് ജോസഫ്. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മന്ത്രിയായി ചുമതലയേറ്റ ശേഷം വെള്ളാപ്പള്ളിയെ കാണാന്‍ ആദ്യമായാണ് മോന്‍സ് എത്തിയത്. വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. നേരത്തെ മന്ത്രിമാരായ രമേശ് ചെന്നിത്തലയും ബിന്ദു കൃഷ്ണയും വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി കണ്ടിരുന്നു. പൊതുപ്രവര്‍ത്തന രംഗത്ത് പരസ്പര ബഹുമാനവും സൗഹൃദവും നിലനിര്‍ത്തിക്കൊണ്ട് മുന്നോട്ട് പോകുന്നതിന്റെ നല്ലൊരു മാതൃകയാണ് മോന്‍സ് ജോസഫിന്റെ സന്ദര്‍ശനമെന്ന് ഇരുവരുമൊത്തുള്ള ചിത്രം പങ്കുവെച്ച് വെള്ളാപ്പള്ളി നടേശന്‍ കുറിച്ചു.

മത്സരരംഗത്തേക്ക് ഇറങ്ങിയ സമയത്ത് മോന്‍സ് ജോസഫ് നേരിട്ടെത്തി അനുഗ്രഹം തേടിയിരുന്നുവെന്നും തിരഞ്ഞെടുപ്പിലെ വന്‍ വിജയത്തിന് ശേഷം വീണ്ടുമെത്തി കൂടിക്കാഴ്ച നടത്തിയതില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. എസ്എന്‍ഡിപി യോഗത്തിന്റെ നിലപാടുകളെയും പ്രവര്‍ത്തനങ്ങളെയും എക്കാലവും മാനിക്കുന്ന വ്യക്തിയാണ് മോന്‍സ് ജോസഫ്. യോഗത്തോടും സമുദായത്തോടും എന്നും സഹകരണ മനോഭാവം പുലര്‍ത്തുന്ന അദ്ദേഹത്തിന്റെ സമീപനത്തെ അഭിനന്ദിക്കുന്നതായും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്എന്‍ഡിപി യോഗത്തിന് അദ്ദേഹം നല്‍കുന്ന പരിഗണനയ്ക്കും പിന്തുണയ്ക്കും നന്ദി അറിയിച്ച അദ്ദേഹം മോന്‍സ് ജോസഫിന്റെ പൊതുപ്രവര്‍ത്തനങ്ങള്‍ക്കും മന്ത്രി എന്ന നിലയിലുള്ള പുതിയ ഉത്തരവാദിത്വങ്ങള്‍ക്കും എല്ലാവിധ വിജയങ്ങളും ആശംസിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ച ; മൂന്ന് ഉദ്യോഗസ്ഥരുൾപ്പെടെ 6 പേർ അറസ്റ്റിൽ

0
മഹാരാഷ്ട്ര : മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ചയിൽ മൂന്ന് ഉദ്യോഗസ്ഥരും, കോച്ചിംഗ്...

വാഗ്ദാനങ്ങൾ പാലിച്ചില്ല ; കേന്ദ്രത്തിനെതിരെ സമരം കടുപ്പിക്കാൻ സിജെപി

0
ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരെ കോക്രോച്ച് ജനതാ പാർട്ടി സെപ്റ്റംബർ അഞ്ചാം തീയതി നടത്താനിരിക്കുന്ന...

പാകിസ്ഥാനിലെ സർക്കാർ‌ ആശുപത്രിയിൽ തീപിടിത്തം ; 14 പിഞ്ചുകുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം

0
ഇസ്‌ലാമാബാദ് : ഇസ്‌ലാമാബാദിലെ സർക്കാർ ആശുപത്രിയിലുണ്ടായ വൻ തീപിടിത്തത്തിൽ 14 പിഞ്ചുകുഞ്ഞുങ്ങൾ...

ഡൽഹി കലാപ ഗൂഢാലോചന കേസ് : ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും ജാമ്യഹർജികൾ ഇന്ന്...

0
ന്യൂഡൽഹി: ഡൽഹി കലാപ ഗൂഢാലോചന കേസിൽ യുഎപിഎ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന...