മഴയിൽ മുങ്ങി ഉത്തരേന്ത്യ ; ഡൽഹിയിലും മധ്യപ്രദേശിലും ഹിമാചലിലും പ്രതീക്ഷിച്ചതിലും നേരത്തെ കാലവർഷം എത്തി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇത്തവണ കാലവർഷം എത്തിയത് പ്രതീക്ഷിച്ചതിലും നേരത്തെ. ഗുജറാത്ത്, ഡൽഹി, ഹിമാചൽ പ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഇത്തവണ കാലവർഷം നേരത്തെ എത്തിയിരിക്കുന്നത്. കനത്ത മഴയെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ യെല്ലോ അലർട്ട്, ഓറഞ്ച് അലർട്ട് എന്നിവ പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ അതിശക്തമായ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഏതാനും ആഴ്ചകൾക്ക് മുൻപ് ഡൽഹിയിൽ ഉയർന്ന താപനിലയാണ് അനുഭവപ്പെട്ടിരുന്നത്. ഇതിന് ആശ്വാസമെന്ന നിലയിലാണ് ഇത്തവണ കാലവർഷം നേരത്തെ എത്തിയത്.

തെക്ക് പടിഞ്ഞാറൻ കാലവർഷം ഞായറാഴ്ചയോടെ ഗുജറാത്തിൽ പ്രവേശിച്ചതിനാൽ, സൗരാഷ്ട്രയുടെ ചില ഭാഗങ്ങളിലും തെക്കൻ ജില്ലകളിലും കനത്ത മഴയാണ് അനുഭവപ്പെട്ടത്. മഴയെ തുടർന്ന് മുംബൈ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്. അതേസമയം, കേരളം, കർണാടക, തമിഴ്നാട്, ഒഡീഷ തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും, പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലും ഇതിനോടകം കാലവർഷം എത്തിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്നും മഴ കനക്കും ; എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ റിപ്പോർട്ട്. സംസ്ഥാനത്തെ...

ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച് ആശുപത്രിയിലെത്തി പ്രസവം; കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച് യുവതി

0
തിരുവനന്തപുരം: നവജാത ശിശുവിനെ ക്ലോസറ്റിലിട്ട് യുവതി. തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് സംഭവം....

കാവേരി തർക്കം: അഭ്യർത്ഥന മാനിച്ച് സന്ദർശനം മാറ്റിവെച്ച വിജയ്‌ക്ക് പ്രശംസയുമായി ഡി.കെ. ശിവകുമാർ

0
ബെംഗളൂരു: ബെംഗളൂരു സന്ദർശനം മാറ്റിവയ്ക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്...

മിന്നൽപ്രളയ മുന്നറിയിപ്പ് : പത്തനംതിട്ടയിൽ ജാഗ്രത അനൗൺസ്മെന്റ്

0
പത്തനംതിട്ട: ഇന്ന് രാത്രിയിലും ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുള്ള പത്തനംതിട്ട ജില്ലയിൽ...