തിരുവനന്തപുരം: പ്രമുഖ ചലച്ചിത്ര, സീരിയൽ നടൻ ടി എസ് രാജു അന്തരിച്ചു എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് പ്രമുഖ നടനും നിർമാതാവുമായ ദിനേശ് പണിക്കർ. വാർത്ത കേട്ടയുടനെ ആത്മ അസോസിയേഷൻ വൈസ് പ്രസിഡന്റ് കിഷോർ സത്യ രാജുവിനെ വിളിച്ച് സംസാരിച്ചുവെന്നും അദ്ദേഹം പൂർണ ആരോഗ്യവാനായി ഇരിക്കുന്നുവെന്നും ദിനേശ് പറഞ്ഞു. ഒരു പ്രമുഖ നടന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടി എസ് രാജു അന്തരിച്ചു എന്ന തരത്തിലുള്ള പോസ്റ്റ് ഇന്ന് രാവിലെ പ്രത്യക്ഷപ്പെട്ടത്. തുടർന്ന് ചില മാദ്ധ്യമങ്ങളും മരണവാർത്ത നൽകിയിരുന്നു. മലയാളത്തിലെ സിനിമാ, സീരിയലുകളിൽ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ടി എസ് രാജു. ജോക്കർ എന്ന ചിത്രത്തിലെ സർക്കസ് നടത്തിപ്പുകാരൻ ഗോവിന്ദൻ എന്ന വേഷത്തിലൂടെയാണ് അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടത്. ദേവീമാഹാത്മ്യം സീരിയലിലെ വില്ലൻവേഷം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ മറ്റൊരു കഥാപാത്രമാണ്. പ്രജാപതി, നഗരപുരാണം തുടങ്ങിയ സിനിമകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























