ഷോര്‍ട്സ് ധരിച്ച്‌ പുറത്തിറങ്ങിയതിന്റെ പേരില്‍ യുവതികള്‍ക്ക് മര്ദ്ദനം ; സ്ത്രീ ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

For full experience, Download our mobile application:
Get it on Google Play

പൂനെ : ഷോര്‍ട്സ് ധരിച്ച്‌ പുറത്തിറങ്ങിയതിന്റെ പേരില്‍ യുവതികള്‍ക്ക് മര്‍ദ്ദനം. പൂനെയിലെ ഖരാഡിയിലാണ് സംഭവം. പേയിങ്ങ് ഗസ്റ്റ് ആയ യുവതികളെ വീട്ടില്‍ അതിക്രമിച്ചു കയറിയാണ് മര്‍ദ്ദിച്ചത്. സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. മുതിര്‍ന്ന സ്ത്രീ ഉള്‍പ്പടെ ഒരു കുടുംബത്തിലെ ആറ് പേര്‍ക്കെതിരെയാണ് കേസ്. പ്രതികളും യുവതികളും തമ്മില്‍ മുമ്പ് ചെറിയ കാര്യങ്ങളുടെ പേരില്‍ നേരത്തെ വാക്ക് തര്‍ക്കമുണ്ടായിരുന്നു.

യുവതികള്‍ ഷോര്‍ട്സ് ധരിച്ച്‌ കറങ്ങി നടക്കുന്നു എന്നു പറഞ്ഞ് ബുധനാഴ്ച വീണ്ടും വഴക്കുണ്ടായി. രാത്രിയായതോടെ ആറംഗ സംഘം വീട്ടിലേക്ക് അതിക്രമിച്ച്‌ കയറി യുവതികളെ ആക്രമിക്കുകയായിരുന്നു. യുവതികളെ പ്രതികള്‍ ചെരുപ്പുകള്‍ കൊണ്ട് മര്‍ദ്ദിക്കുകയും വീട്ടുടമസ്ഥയായ സ്ത്രീയെ അപമാനിക്കുകയും വീട് തല്ലി തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു എന്ന് പരാതിക്കാര്‍ പറയുന്നു. പ്രതികളുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനുമതി തേടി നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞത്തേക്ക് ; 10 ഏജൻസികൾ അടുത്തയാഴ്ച എത്തും

0
വിഴിഞ്ഞം : രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞം തുറമുഖം...

ജയിൽ മെനുവിൽ നിന്ന് മട്ടൻ ഒഴിവാക്കാൻ ആലോചന ; തടവുകാരിൽ അതൃപ്തി

0
കണ്ണൂർ : തടവുകാരുടെ ഭക്ഷണ മെനുവിൽ മട്ടൻ ഒഴിവാക്കാൻ ആലോചന. ജയിൽ...

വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

0
കൊച്ചി: വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. പുല്ലാനി...

വീണക്കെതിരെ അന്വേഷണം കടുപ്പിച്ച് ഇ‍ഡി ; സിം കാർഡ് എടുത്തത് നന്ദുലാലിന്റെ പേരിൽ ;...

0
തിരുവനന്തപുരം: വീണക്കെതിരായ അന്വേഷണം കടുപ്പിച്ച് ഇഡി. വീണയുടെ വ്യാജ സിമ്മിൽ കൂടുതൽ...