Wednesday, April 24, 2024 3:23 am

ഒമിക്രോണ്‍ കേസുകള്‍ വ‌ര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ സാദ്ധ്യത

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് ഒമിക്രോണ്‍ കേസുകള്‍ വ‌ര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ സാദ്ധ്യത. ഇക്കാര്യത്തില്‍ ഇന്ന് 2.45 ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനമുണ്ടാകും. പുതുവര്‍ഷം പ്രമാണിച്ച്‌ ഏര്‍‌പ്പെടുത്തിയ രാത്രികാല നിയന്ത്രണം ജനുവരി രണ്ടിന് പിന്‍വലിച്ചിരുന്നു. ഇത്തരത്തിലുള‌ള നിയന്ത്രണങ്ങള്‍ ഇനിയുണ്ടായേക്കില്ല. എന്നാല്‍ പകല്‍ സമയം പൊതുഇടങ്ങളില്‍ സാമൂഹിക അകലം പാലിക്കുന്നതിനും ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനും ആവശ്യമായ ഏതെങ്കിലും തരം നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാണ് സാദ്ധ്യതയെന്ന് സൂചനയുണ്ട്.

പോലീസ് പരിശോധനയും കടകളില്‍ ഉള്‍പ്പടെ തിരക്ക് കുറക്കാനുമാകും ഇന്നത്തെ യോഗത്തില്‍ തീരുമാനമെടുക്കുക. രാത്രികാല നിരോധനം കൊണ്ടുവരണമെന്ന നി‌ര്‍ദ്ദേശം സര്‍ക്കാരിന് മുന്നിലുണ്ട്. എന്നാല്‍ വലിയ രോഗവ്യാപനമുള‌ള സമയത്ത് സ്വീകരിച്ച വര്‍ക് ഫ്രം ഹോം പോലെ നടപടികള്‍ ഉണ്ടാകാന്‍ വഴിയില്ല. ഓണ്‍ലൈനായാണ് ഇന്നത്തെ യോഗം ചേരുന്നത്.സംസ്ഥാനത്ത് ഇന്നലെ 2560 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 30 പേര്‍‌ രോഗം ബാധിച്ച്‌ മരിച്ചു. സംസ്ഥാനത്ത് ഇതുവരെ ഒമിക്രോണ്‍ ബാധിച്ചവരുടെയെണ്ണം 150 കടന്നിട്ടുണ്ട്. രാജ്യത്ത് ഏറ്റവുമധികം ഒമിക്രോണ്‍ രോഗികളുള‌ള മൂന്നാമത് സംസ്ഥാനമാണ് കേരളം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാം, വോട്ടവകാശം വിനിയോഗിക്കാം

0
വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയുന്നതിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരുക്കിയിട്ടുള്ള മാര്‍ഗങ്ങള്‍ പൊതുജനങ്ങള്‍ക്ക്...

നിരീക്ഷണത്തിന് ജില്ലയിൽ 5 വീഡിയോ സര്‍വലൈന്‍സ് ടീം കൂടി നിയോഗിച്ച് ജില്ലാ കളക്ടര്‍

0
പത്തനംതിട്ട : ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണ നിരീക്ഷണത്തിനായി അഞ്ച് വീഡിയോ സര്‍വലൈന്‍സ്...

വീട്ടില്‍ വോട്ട് : ജില്ലയിൽ ഇതുവരെ വോട്ട് രേഖപ്പെടുത്തിയവര്‍ 11,643

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സ്വന്തം വീട്ടില്‍തന്നെ...

പത്തനംതിട്ടയില്‍ 1,162 ഉദ്യോഗസ്ഥര്‍ വോട്ട് ചെയ്തു

0
പത്തനംതിട്ട : ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസം പത്തനംതിട്ടയില്‍ പോളിങ് ഡ്യൂട്ടിയിലുള്ള...