ഇ​രു​ച​ക്ര വാ​ഹ​ന മോ​ഷ്​​ടാ​വ് പോ​ലീ​സ്​ പി​ടി​യി​ല്‍

For full experience, Download our mobile application:
Get it on Google Play

കൊ​ല്ലം : ഇ​രു​ച​ക്ര വാ​ഹ​ന മോ​ഷ്​​ടാ​വ് പോലീ​സ്​ പി​ടി​യി​ലാ​യി. ദ​ക്ഷി​ണ കേ​ര​ള​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍​നി​ന്ന്​ മോ​ട്ടോ​ര്‍ സൈ​ക്കി​ളു​ക​ള്‍ മോ​ഷ്​​ടി​ക്കു​ന്ന​യാ​ളെ പോ​ലീ​സ്​ പി​ടി​കൂ​ടി. ക​ട​യ്ക്ക​ല്‍ അ​യി​ര​ക്കു​ഴി പൊ​ങ്ങ​ലു​കാ​ട് കി​ഴ​ക്കും​ക​ര​പു​ത്ത​ന്‍ വീ​ട്ടി​ല്‍ കെ. ​റാ​ഫി (38) ആ​ണ് പി​ടി​യി​ലാ​യ​ത്. മോ​ഷ​ണ​ക്കേ​സു​ക​ളി​ല്‍ മുമ്പ് ജ​യി​ല്‍ ശി​ക്ഷ അ​നു​ഭ​വി​ച്ച ഇ​യാ​ളെ സം​ബ​ന്ധി​ച്ച്‌ ജി​ല്ല പോലീ​സ്​ മേ​ധാ​വി ടി. ​നാ​രാ​യ​ണ​ന്​ ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​​ന​ത്തി​ലാ​ണ് തെ​ര​ച്ചി​ല്‍ ന​ട​ത്തി​യ​ത്.

കി​ളി​കൊ​ല്ലൂ​ര്‍ മൂ​ന്നാം​കു​റ്റി​യി​ല്‍ മോ​ഷ​ണ ശ്ര​മ​ത്തി​നി​ടെ പ്രതിയെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കി​ളി​കൊ​ല്ലൂ​ര്‍ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കൊ​ട്ടി​യം പോ​ലീ​സും ജി​ല്ല പോലീ​സ്​ മേ​ധാ​വി​യു​ടെ സ​ഗോ​ക്ക് ടീ​മും (എ​സ്.​എ.​ജി.​ഒ.​സി) ചേ​ര്‍​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. ഓ​ച്ചി​റ, പ​ര​വൂ​ര്‍, കൊ​ട്ടി​യം, പാ​രി​പ്പ​ള്ളി, ച​ങ്ങ​നാ​ശ്ശേ​രി, കോ​ട്ട​യം എ​ന്നി​വി​ട​ങ്ങി​ളി​ല്‍​നി​ന്ന് മോ​ഷ​ണം പോ​യ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ ഇ​യാ​ളി​ല്‍​നി​ന്ന് ക​ണ്ടെ​ത്തി.

താ​ക്കോ​ല്‍ ബൈ​ക്കി​ല്‍ നി​ര്‍​ത്തി ക​ട​യു​ടെ മു​ന്നി​ലും മ​റ്റും പാ​ര്‍​ക്ക് ചെ​യ്യു​ന്ന​വ​യാ​ണ് ഇ​യാ​ള്‍ മോ​ഷ്​​ടി​ക്കു​ന്ന​ത്. ബൈ​ക്കി​ലെ ഡാ​ഷ് ബോ​ര്‍​ഡ് പ​രി​ശോ​ധി​ച്ച ശേ​ഷം എ​ണ്ണ തീ​രു​ന്ന മു​റ​യ്ക്ക് എ​ത്തി​ച്ചേ​രു​ന്ന സ്ഥ​ല​ത്ത് ഉ​പേ​ക്ഷി​ച്ച്‌ പോ​കു​ക​യാ​ണ് പ​തി​വ്. ഇ​യാ​ളി​ല്‍​നി​ന്ന് ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍​നി​ന്ന്​ മോ​ഷ​ണം പോ​യ ബൈ​ക്കു​ക​ള്‍ ല​ഭി​ച്ച​ത്. കി​ളി​കൊ​ല്ലൂ​ര്‍ ഇ​ന്‍​സ്​​പെ​ക്ട​ര്‍ കെ. ​വി​നോ​ദ്, എ​സ്.​ഐ​മാ​രാ​യ സു​രേ​ഷ് കു​മാ​ര്‍, കൊ​ട്ടി​യം സ​ബ് ഇ​ന്‍​സ്​​പെ​ക്ട​ര്‍​മാ​രാ​യ ഷി​ഹാ​സ്, റ​ഹിം, ജോ​യി, അ​ഷ്​​ട​മ​ന്‍, മ​ധു​സൂ​ദ​ന​ന്‍​പി​ള്ള, എ.​എ​സ്.​ഐ ബൈ​ജു ജെ​റോം, എ​സ്.​സി.​പി.​ഒ സീ​നു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...