സില്‍വര്‍ലൈൻ ; സാധാരണക്കാരെ സര്‍ക്കാര്‍ മറന്നുവെന്ന് വി.ഡി. സതീശന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സില്‍വര്‍ലൈനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സാധാരണക്കാരെ സര്‍ക്കാര്‍ മറന്നുവെന്നും വരേണ്യ വിഭാഗത്തെ വിളിച്ചാണ് ചര്‍ച്ച നടത്തുന്നതെന്നും സതീശന്‍ കുറ്റപ്പെടുത്തി. വിളിച്ചത് മുഖ്യമന്ത്രിക്ക് വേണ്ടപ്പെട്ട ബിസിനസുകാരെ മാത്രമാണ്. സ്ഥലം നഷ്ടപ്പെടുന്ന പാവങ്ങളുമായി യുഡിഎഫ് ചര്‍ച്ച നടത്തും.

നിയമസഭയില്‍ രണ്ടുമണിക്കൂര്‍ ചര്‍ച്ച നടത്താന്‍ സമയമില്ലാത്ത മുഖ്യമന്ത്രിയാണ് പൗരപ്രമുഖന്‍മാരുമായി ചര്‍ച്ച നടത്തുന്നതെന്നും സതീശന്‍ വിമര്‍ശിച്ചു. സംസ്ഥാനത്തെ പോലീസ് സേനയെയും സതീശന്‍ രൂക്ഷമായി കുറ്റപ്പെടുത്തി. പോലീസ് പ്രതിക്കൂട്ടിലാകുന്ന ഒറ്റപ്പെട്ട സംഭവങ്ങള്‍ കേരളത്തില്‍ തമാശയായി മാറുന്നുവെന്ന് പ്രതിപക്ഷനേതാവ് പരിഹസിച്ചു. പോലീസിനെ രാഷ്ട്രീയവല്‍കരിച്ചതിന്‍റെ ദുരന്തഫലമാണ് ഇപ്പോള്‍ കാണുന്നത്. ഗുണ്ടകള്‍ അഴിഞ്ഞാടുകയാണ്. സര്‍ക്കാരിന്‍റെ വീഴ്ചകള്‍ ആവര്‍ത്തിക്കുന്നു. സര്‍ക്കാരിന് നിയന്ത്രണം നഷ്ടമായി. പോലീസില്‍ വീഴ്ചകള്‍ ആവര്‍ത്തിക്കുന്നുവെന്നും സതീശന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...