രാജ്യത്തെ പകുതിയിലധികം കർഷക കുടുംബങ്ങളും കടബാധ്യതയിൽ ; വൻ പ്രതിസന്ധി

For full experience, Download our mobile application:
Get it on Google Play

ഡൽഹി : രാജ്യത്തെ പകുതിയിലധികം കർഷകകുടുംബങ്ങളും വൻ കടബാധ്യത പേറുന്നവരാണെന്ന് കേന്ദ്രസർക്കാരിന്റെ വാർഷിക വിശകലന സർവേ റിപ്പോർട്ട്. റിപ്പോർട്ടുപ്രകാരം 2021-ലെ ഒരു കർഷകകുടുംബത്തിന്റെ ശരാശരി കടബാധ്യത 74,121 രൂപയാണ്. 2013-ൽ 47,000 രൂപയായിരുന്ന സ്ഥാനത്താണിത്. 57 ശതമാനം വർധന. താങ്ങുവിലയ്ക്ക് നിയമപരിരക്ഷ ഉറപ്പാക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുയർത്തിയുള്ള കർഷകസമരം ചൂടുപിടിക്കുന്നതിനിടയിലാണ് സർവേ റിപ്പോർട്ട് ചർച്ചയാവുന്നത്. ബാങ്കുകൾ, സഹകരണസംഘങ്ങൾ, മറ്റ് സർക്കാർ ഏജൻസികൾ എന്നിവ വഴിയെടുത്ത കാർഷിക വായ്പക്കുടിശ്ശിക 69.6 ശതമാനംവരും. 20.5 ശതമാനം വായ്പകളും കാർഷിക, പ്രൊഫഷണൽ പണമിടപാടുകാരിൽനിന്നെടുത്തവയാണ്.

2013-നും 2019-നുമിടയിൽമാത്രം രാജ്യത്തെ കടബാധ്യതപേറുന്ന കർഷകരുടെ എണ്ണം 902 ലക്ഷത്തിൽനിന്ന് 930 ലക്ഷമായി ഉയർന്നു. 2019 ജനുവരിമുതൽ ഡിസംബർവരെയായിരുന്നു സർവേ. 2018-19 കാർഷികവർഷത്തിലെ വിവരങ്ങളാണ് പ്രധാനമായും ശേഖരിച്ചത്. റിപ്പോർട്ടുപ്രകാരം രാജ്യത്ത് 9.3 കോടി കർഷികകുടുംബങ്ങളാണ് ആകെ. ഇവരിൽ 54 ശതമാനവും ഗ്രാമീണമേഖലയിലാണ്. ഒരു ഹെക്ടറിൽത്താഴെ ഭൂമിയുള്ള കർഷകകുടുംബങ്ങൾ 70.4 ശതമാനം വരും. 10 ഹെക്ടറിനുമുകളിൽ ഭൂമിയുള്ള കർഷകകുടുംബങ്ങൾ വെറും 0.4 ശതമാനം മാത്രം.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....