റാന്നി : കോവിഡ് മഹാമാരിയെ അതിജീവിച്ചെങ്കിലും പ്രായാധിക്യവും അസുഖങ്ങളും എബ്രഹാം തോമസിനെ കീഴ്‌പ്പെടുത്തി. കോവിഡിനെ അതിജീവിച്ചുകൊണ്ട് വാര്‍ത്തകളില്‍ ഇടം നേടിയ ആളാണ് റാന്നി സ്വദേശിയായ എബ്രഹാം തോമസ് (93). വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹം മരിച്ചത്.
കോവിഡ് രോഗബാധയുടെ ആദ്യഘട്ടത്തില്‍ രോഗം സ്ഥിരീകരിച്ചവരില്‍ ഒരാളായിരുന്നു എബ്രഹാം തോമസ്. ഇദ്ദേഹത്തിനും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇറ്റലിയില്‍ നിന്നെത്തിയ മക്കളില്‍ നിന്നാണ് ഇരുവര്‍ക്കും കോവിഡ് ബാധിച്ചത്. തുടര്‍ന്ന് കോവിഡിനെ അതിജീവിച്ച ഇരുവര്‍ക്കും അഭിനന്ദനങ്ങളുമായി ആരോഗ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് വന്നിരുന്നു. രാജ്യത്ത് തന്നെ കോവിഡിനെ അതിജീവിച്ച ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്നു എബ്രഹാം തോമസ്.