Saturday, December 9, 2023 7:20 am

മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ വക മദ്യസല്‍ക്കാരം ഡ്രൈവിങ്ങ് സ്‌കൂളുകാര്‍ക്കും ഏജന്‍റുമാര്‍ക്കും ; തിരുരങ്ങാടി ജോയിന്റ് ആര്‍ടിഒ അടക്കമുള്ള ഉദ്യോഗസ്ഥരും സല്‍ക്കാരത്തില്‍ ; രണ്ട് പേരെ സസ്‌പെന്‍ഡ് ചെയ്തു

മലപ്പുറം : മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഡ്രൈവിങ്ങ് സ്‌കൂളുകാര്‍ക്കും ഏജന്‍റുമാര്‍ക്കുമായി മദ്യസല്‍ക്കാരം നടത്തിയ സംഭവത്തില്‍ തിരൂരങ്ങാടിയിലെ രണ്ട് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. ബെന്നി വര്‍ഗീസ്, സുനില്‍ ബാബു എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിട്ടുള്ളത്. ഡെപ്യൂട്ടി കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ  അടിസ്ഥാനത്തിലാണ് നടപടി. ഏജന്റുമാര്‍ക്കൊപ്പമിരുന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ മദ്യപിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തെത്തിയതോടെ ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

ncs-up
ASIAN
WhatsAppImage2022-07-31at72836PM
asian
previous arrow
next arrow

തുടര്‍ന്ന് മന്ത്രിയുടെ നിര്‍ദേശത്തിന്റ അടിസ്ഥാനത്തില്‍ ഗതാഗത കമ്മിഷണര്‍ തൃശൂര്‍ ഡെപ്യൂട്ടി ഗതാഗത കമ്മിഷണറോട് റിപ്പോര്‍ട്ട് തേടി. പൊതുപണിമുടക്ക് ദിവസം തലപ്പാറയിലെ ഒരു സ്വകാര്യ ഹോട്ടലിലായിരുന്നു മദ്യസല്‍ക്കാരം. മുപ്പത്തിയഞ്ചോളം ഡ്രൈവിങ്ങ് സ്‌കൂള്‍ ഉടമകളും തിരുരങ്ങാടി ജോയിന്റ് ആര്‍ടിഒ അടക്കമുള്ള ഉദ്യോഗസ്ഥരും സല്‍ക്കാരത്തില്‍ പങ്കെടുത്തു. സല്‍ക്കാരത്തിന് ക്ഷണിച്ചുകൊണ്ട് മോട്ടോര്‍വാഹന വകുപ്പ് ഇന്‍സ്‌പെക്ടര്‍ ഡ്രൈവിങ്ങ് സ്‌കൂള്‍ ഉടമകള്‍ കൂടിയായ ഏജന്റുമാരുടെ വാട്‌സാപിലേക്ക് അയച്ച സന്ദേശത്തില്‍ ഔദ്യോഗികമായ കാര്യങ്ങള്‍ക്കു വേണ്ടി വിളിച്ച യോഗമല്ലെന്നും വിനോദം മാത്രം ലക്ഷ്യമിട്ട് ഉള്ളതാണെന്നും വ്യക്തമാക്കുന്നുണ്ട്.

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ് ; ഇന്ന് പ്രതികളുമായുള്ള തെളിവെടുപ്പുണ്ടായേക്കും

0
കൊല്ലം : ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഇന്ന് പ്രതികളുമായി...

ഗവർണർമാരെ പിരിച്ചു വിടാൻ നിയമസഭയിൽ അധികാരം നൽകുന്ന ബില്ല് രാജ്യസഭ ചർച്ച ചെയ്തു

0
ദില്ലി : ഗവർണർമാരെ പിരിച്ചു വിടാൻ നിയമസഭയിൽ അധികാരം നൽകുന്ന ബില്ല്...

അ​സ​ർ​ബൈ​ജാ​നും അ​ർ​മീ​നി​യ​യും തമ്മിൽ ത​ട​വു​കാരുടെ കൈ​മാറ്റത്തിന് ധാ​ര​ണ

0
യെ​ര​വാ​ൻ : അ​ർ​മീ​നി​യ​യും അ​സ​ർ​ബൈ​ജാ​നും യു​ദ്ധ​ത്ത​ട​വു​കാ​രെ പ​ര​സ്പ​രം കൈ​മാ​റാ​നും ബ​ന്ധം സാ​ധാ​ര​ണ...

സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ

0
ന്യൂഡൽഹി : ഇക്കഴിഞ്ഞ 5 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്തുന്ന...