ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയാക്കാന്‍ നീക്കം ; കൂടുതൽ ചുമതല ഏല്‍പിക്കണമെന്ന് ഡിഎംകെ യുവജനവിഭാഗം

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെ സഖ്യത്തിന്‍റെ തകർപ്പൻ ജയത്തിന് പിന്നാലെ , ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രി ആക്കണമെന്ന ചർച്ചകൾക്ക് വേഗം കൂടുന്നു. ഉദയനിധിയെ കൂടുതൽ ചുമതലകൾ ഏല്പിക്കണമെന്ന് ഡിഎംകെ യുവജന വിഭാഗം ആവശ്യപ്പെട്ടു.ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രി ആക്കുമെന്ന അഭ്യൂഹങ്ങൾ കഴിഞ്ഞ നവംബറിൽ ഉയർന്നപ്പോൾ
എം കെ സ്റ്റാലിൻ നേരിട്ടിറങ്ങി ചർച്ചകൾ തടഞ്ഞു. സ്റ്റാലിന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന പ്രചാരണം അവസാനിപ്പിക്കുന്നതിനൊപ്പം, ഡിഎംകെയിൽ കുടുംബാധിപത്യം എന്ന ആക്ഷേപം തെരഞ്ഞെടുപ്പ് കാലത്ത് ശക്തമാകാത്തിരിക്കാനും വേണ്ടിയായിരുന്നു വൈകാരികമായ ഇടപെടൽ. എന്നാൽ നാല്‍പതിതിൽ നാല്‍പതും ഡിഎംകെ സഖ്യം തൂത്തുവാരിയ പടയോട്ടത്തോടെ ഉദയനിധിയുടെ സമയം ആയെന്നാണ് ഡിഎംകെയിലെ സംസാരം.

പ്രകടനപത്രിക തയാറാക്കിയ സമിതിയിലെ അംഗങ്ങളെ നേരിട്ട് തെരഞ്ഞെടുത്തതും പല പ്രധാന മണ്ഡലങ്ങളിലും പുതുമുഖങ്ങളെ പരീക്ഷിച്ചതും താരപ്രചാരകണമായി 40 മണ്ഡലങ്ങളിലും ആവേഷമായതും എല്ലാം ഉദയനിധി തന്നെയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരത്തിൽ മുന്നണികൾ തമ്മിലെ വ്യത്യസം ഉദയനിധി ആയിരുന്നുവെന്ന് ഡിഎംകെ വാർത്താക്കുറിപ്പ് ഇറക്കിയതും അസാധാരണമായി. ഡിഎംകെയുടെ ചരിത്ര വിജയത്തിനായി കഠിനധ്വാനം ചെയ്ത ഉദയനിധിയെ കൂടുതൽ ഉത്തരവാദിത്തം ഏല്പിക്കണമെന്നാണ് പാർട്ടിക്കുളിലെ ആവശ്യം .നിയമസഭ സമ്മളിണം ഈ മാസം അവസാനം ചേരും മുൻപ് ഉദയനിധിയെ ഉപമുഖ്യമന്ത്രി ആക്കാനുള്ള നീക്കങ്ങൾ ഉണ്ടാകുമെന്നാണ് സൂചന.അടുത്തൊന്നും തെരഞ്ഞെടുപ്കൾ ഇല്ലാത്തതും പ്രതിപക്ഷം ദുർബലം ആയതും ഉദയനിധിയുടെ സ്ഥാനക്കയറ്റം വേഗത്തിൽ ആക്കിയേക്കും

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റിനെ വഴിയിൽ തടഞ്ഞു , യൂത്ത് ലീഗ് പ്രവർത്തക‍ർക്കെതിരെ അച്ചടക്ക...

0
ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പ് പ്രവർത്തനവുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെത്തുടർന്ന് ലീഗ് സംസ്ഥാന...

ഇന്നും സഭയിൽ എത്താതെ അമിത് ഷാ ; പാർലമെന്റിൽ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം

0
ന്യൂഡൽഹി : പാർലമെന്റിൽ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുന്നതിനിടെ, ഇന്നും സഭയിൽ എത്താതെ...

ചന്ദ്രനും ഭൂമിയും ഒരൊറ്റ ഫ്രെയിമിൽ ; അതിമനോഹരമായ ടൈം-ലാപ്‌സ് വീഡിയോ പങ്കുവെച്ച് അനിൽ മേനോൻ

0
ഭൂമിയും ചന്ദ്രനും ഒരൊറ്റ ഫ്രെയിമിൽ വരുന്ന അമ്പരപ്പിക്കുന്ന ടൈം-ലാപ്‌സ് വീഡിയോ പങ്കുവെച്ച്...