തെരുവുനായ്‌ക്കൾ കാരണം ഭീതി ഒഴിയാതെ പള്ളിക്കൽ പഞ്ചായത്ത്‌

For full experience, Download our mobile application:
Get it on Google Play

പള്ളിക്കൽ : തെരുവുനായ്‌ക്കൾ കാരണം ഭീതി ഒഴിയാതെ പള്ളിക്കൽ, തെങ്ങമം, കൈതയ്ക്കൽ, പയ്യല്ലൂർ പ്രദേശങ്ങൾ.  കഴിഞ്ഞദിവസം കൈതയ്ക്കൽ ഭാഗത്ത് മൂന്നുപേരെയാണ് തെരുവുനായ കടിച്ചത്. കൂടാതെ ഒരു പശുക്കുട്ടിയെയും നായ കടിച്ചു. സ്കൂൾ കുട്ടികളാണ് നായ കാരണം കൂടുതൽ പ്രയാസമനുഭവിക്കുന്നത്. ഇതുകാരണം രാവിലെ സ്കൂളിലേക്ക് വരുമ്പോഴും തിരിച്ചുപോകുമ്പോഴും ഭയമാണെന്ന് രക്ഷിതാക്കൾ പറയുന്നു. പള്ളിക്കൽ കള്ളപ്പൻച്ചിറ ഭാഗത്തെ പ്രീ പ്രൈമറി, പ്രൈമറി, യു.പി. സ്കൂൾ, ഹൈസ്കൂൾ, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എന്നിവയുടെ പരിസരമാകെ തെരുവുനായ്‌ക്കളുടെ വിഹാരകേന്ദ്രമാണ്. സ്കൂൾ കവാടത്തിനു മുമ്പിൽ നായക്കൂട്ടം കൂടിനിൽക്കുന്നത് പതിവാണ്. ചെറിയ വഴികളിലും മറ്റും നായ്‌ക്കളുടെ സാന്നിധ്യം വലിയ ഭീതി ഉണ്ടാക്കുന്നതായി കുട്ടികൾ തന്നെ പറയുന്നു.  മുൻപൊക്കെ സന്ധ്യമയങ്ങി കഴിഞ്ഞാലായിരുന്നു തെരുവുനായ്‌ക്കൾ പൊതു ഇടങ്ങളിലേക്ക് ഇറങ്ങിയിരുന്നത്. പക്ഷേ ഇപ്പോൾ ഏതുസമയത്തും നായ്‌ക്കൾ കൂട്ടത്തോടെ ഇറങ്ങുകയാണെന്ന് നാട്ടുകാർ പറയുന്നു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുന്നംകുളത്ത് പന്നിപ്പനി സ്ഥിരീകരിച്ചു

0
തൃശൂർ: കുന്നംകുളത്തെ മൃഗസംരക്ഷണ വകുപ്പിന്റെ പിഗ് ബ്രീഡിങ് യൂണിറ്റിലെ പന്നികളിൽ...

ഉപരോധം പിൻവലിക്കാതെ ഹോർമുസ് തുറക്കില്ല ; അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്

0
ദുബായ് : ഇറാന്റെ സമുദ്രാതിർത്തിയിൽ യുഎസ് ഏർപ്പെടുത്തിയ നാവിക ഉപരോധം ഉൾപ്പെടെയുള്ള...

ചർച്ച ഫലം കണ്ടു ; എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്‌സിന്റെ സമരം പിൻവലിച്ചു

0
തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീനുമായി നടത്തിയ ചർച്ച വിജയിച്ചതിന്...

യൂണിഫോമിന്റെ പേരിൽ സഹപ്രവർത്തകരിൽ നിന്ന് ഏഴ് ലക്ഷം തട്ടിയെടുത്തു ; പോലീസുകാരൻ അറസ്റ്റിൽ

0
തിരുവനന്തപുരം: യൂണിഫോമിന്റെ പേരിൽ സഹപ്രവർത്തകരിൽ നിന്ന് പണം തട്ടിയ പോലീസുകാരൻ അറസ്റ്റിൽ....