വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവും പത്തനംതിട്ടയിലെ ആദ്യകാല വ്യാപാരിയുമായിരുന്ന എം.എസ് അബ്ദുല്‍ സലാം (59)നിര്യാതനായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ടയിലെ ആദ്യകാല വ്യാപാരിയും കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതാവുമായിരുന്ന പത്തനംതിട്ട മേപ്പുറത്ത് വീട്ടില്‍ എം.എസ് അബ്ദുല്‍ സലാം (59)നിര്യാതനായി. ഏറണാകുളത്ത് വെച്ച് ഇന്ന് രാവിലെ ഹൃദയാഘാതം മൂലമാണ് അന്ത്യം. ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. കബറടക്കം ഇന്ന് രാത്രി 8 മണിക്ക് പത്തനംതിട്ട ടൌണ്‍ ജുമാ മസ്ജിദില്‍. മൃതദേഹം അഞ്ചു മണിയോടെ പത്തനംതിട്ടയിലെ കുടുംബ വീട്ടില്‍ പൊതുദര്‍ശനത്തിനു വെക്കും.

പത്തനംതിട്ടയിലെ എം.എസ് സ്റ്റോഴ്സ് ഉടമയായിരുന്നു. കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട മുനിസിപ്പല്‍ യൂണിറ്റ് ജനറല്‍ സെക്രട്ടറി, ജില്ലാ സെക്രട്ടറി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പത്തനംതിട്ട റെഡ് ക്രോസ് സൊസൈറ്റിയുടെ സെക്രട്ടറിയായിരുന്നു.

ഭാര്യ കോട്ടയം സ്വദേശി ജാസ്മിന്‍. മക്കള്‍ – ജാന്‍ഷര്‍  എം സലാം (എറണാകുളം), ആഷിക് എം സലാം (കാനഡ), അലീഷ സലാം. മരുമക്കള്‍ – നഹദ. കൊച്ചുമകന്‍ – ഇസാം. മാതാവ് – ഫാത്തിമാ ബീവി. സഹോദരങ്ങള്‍ – എം.എസ് അബ്ദുല്‍ റൌഫ്, എം.എസ് അബ്ദുല്‍ സമദ്, റഫിയ സക്കീര്‍ . ഫോണ്‍ – 8089479852 (സമദ്).

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...