ലോകത്തിലെ ഏറ്റവും ശേഷികൂടിയ കണ്ടെയ്‌നർ കപ്പലായ എംഎസ്‌സി ഐറിന ഇന്ന്‌ വിഴിഞ്ഞത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും ശേഷികൂടിയ കണ്ടെയ്‌നർ കപ്പലായ എംഎസ്‌സി ഐറിന ചൊവ്വാഴ്ച വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിടും. ചൊവ്വാഴ്ച വൈകിട്ട് 5.30-ഓടെ കപ്പൽ ബർത്തിലെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. ദക്ഷിണേഷ്യയിൽ ഇതാദ്യമാണ് എംഎസ്എസി ഐറിന എത്തുന്നത്. 24,346 ടിഇയു കണ്ടെയ്നറുകൾ വഹിക്കാൻ ശേഷിയുള്ള എംഎസ്‌സി ഐറിനക്ക് 400 മീറ്റർ നീളവും 62 മീറ്റർ വീതിയുമുണ്ട്. 16.2 മീറ്റർ ഡ്രാഫ്റ്റിലാണു ഐറിന വിഴിഞ്ഞം ബെർത്തിൽ പ്രവേശിക്കുന്നത്. മലയാളിയായ വില്ലി ആന്റണിയാണ് കപ്പലിന്റെ ക്യാപ്റ്റൻ. സിങ്കപ്പുർ തുറമുഖത്തുനിന്നാണ് ഐറിന വിഴിഞ്ഞത്തേക്കു യാത്ര തിരിച്ചത്.

എംഎസ്‌സിയുടെ ജെയ്ഡ് സർവീസിലാണ് ഏറ്റവും കൂടുതൽ കണ്ടെയ്‌നർ ശേഷിയുള്ള ഐറിന ഉൾപ്പെടുന്നത്. മുൻപ് 19,462 ടിഇയു ശേഷിയുള്ള എംഎസ്‌സി ക്ലൗഡ് ജിറാഡറ്റാണ് വിഴിഞ്ഞത്തു ഇതുവരെ വന്നതിൽ ഏറ്റവും ശേഷിയുള്ള കപ്പൽ. എംഎസ്‌സി ഐറിനയെ ആദ്യമായി ഒരു ഇന്ത്യൻ തുറമുഖത്ത് ബെർത്ത് ചെയ്യാൻ അവസരം ലഭിച്ചതു താൻ ആവേശത്തോടെയാണു കാണുന്നതെന്ന് തൃശ്ശൂർ സ്വദേശിയായ ക്യാപ്റ്റൻ വില്ലി ആന്റണി പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ പറയുന്നു. ലോകത്ത് ഏറ്റവും സുഗമമായി പ്രവേശിക്കാവുന്ന കവാടമാണു വിഴിഞ്ഞം തുറമുഖത്തിന്റേതെന്നും അദ്ദേഹം പറയുന്നു. ഐറിനയെ വരവേൽക്കാൻ വിഴിഞ്ഞം തുറമുഖ അധികൃതരും തയ്യാറെടുത്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി എം ശ്രീ നടപ്പിലാക്കിയാൽ കുട്ടികൾ കുറവുള്ള സ്കൂളുകൾ അടച്ചുപൂട്ടേണ്ടി വരുമെന്ന് വി ശിവൻകുട്ടി

0
തിരുവനന്തപുരം: പി എം ശ്രീ നടപ്പിലാക്കിയാൽ കുട്ടികൾ കുറവുള്ള സ്കൂളുകൾ അടച്ചുപൂട്ടേണ്ടി...

വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ

0
ബെംഗളൂരു: വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ....

മകന്റെ വിവാഹാലോചനയ്ക്കായി പോകുന്നതിനിടെ വാഹനാപകടം ; കാറും ബൈക്കും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു

0
പാലക്കാട്: കോഴിക്കോട് – പാലക്കാട് ദേശീയപാതയിൽ നാട്ടുകലിൽ ഉണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക്...

പത്തനംതിട്ട കോളേജ് ജംഗ്ഷന്‍ – മണ്ണാറമല ക്ഷേത്രം റോഡ്‌ തകര്‍ന്നു

0
പത്തനംതിട്ട : പത്തനംതിട്ട കോളേജ് ജംഗ്ഷനില്‍ നിന്നും മണ്ണാറമല ക്ഷേത്രം ഭാഗത്തേക്ക് പോകുന്ന...