വാഹനത്തിന്റെ മാനുഫാക്ചറിംഗ് ഡിഫെക്ടിന് ഡീലർ ഉത്തരവാദിയാണോ ?

For full experience, Download our mobile application:
Get it on Google Play

നിങ്ങൾ ഒരു പുതിയ വാഹനം വാങ്ങുന്നു. കുറച്ചുനാൾ ഉപയോഗിച്ച് കഴിഞ്ഞപ്പോഴാണ് വാഹനത്തിന്റെ നിർമാണത്തിൽ പാകപ്പിഴകൾ ഉണ്ടെന്ന് മനസ്സിലാവുന്നത്. ഇങ്ങനെയുള്ള സന്ദർഭത്തിൽ വാഹനം വിറ്റ ഡീലർക്ക് നിയമപരമായ ബാധ്യത ഉണ്ടാവില്ല. പകരം വാഹന നിർമ്മാതാവിനാണ് നിയമപരമായ ബാധ്യത. ഡീലർ ഒരു ഏജന്റ് എന്ന നിലയിൽ മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. വാഹന ഉല്പാദനത്തിന്റെ ഒരു ഘട്ടത്തിലും ഡീലർക്ക് നേരിട്ടുള്ള നിയന്ത്രണമില്ലാത്തതിനാൽ വാഹനം നിർമ്മിച്ച കമ്പനിയാണ് മാനുഫാക്ചറിംഗ് ഡിഫെക്ടിന് ഉത്തരവാദി. എന്നാൽ ഉപഭോക്താവിന് പരാതിയുമായി കമ്പനിയെ നേരിട്ട് ബന്ധപ്പെടുവാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ ഡീലറുടെ        അടുത്തായിരിക്കും പരാതി പറയുക. എന്നാൽ ഇത്തരം പരാതികൾ പരിഹരിക്കാതെ നയപരമായി ഒഴിഞ്ഞുമാറുന്ന സമീപനമായിരിക്കും മിക്ക ഡീലർമാരും പിന്തുടരുക. വിറ്റ വാഹനത്തിന്റെ ലാഭം എങ്ങനെയെങ്കിലും ‘പെട്ടിയിലാക്കി’ ഉപഭോക്താവിനെ ഒഴിവാക്കുക എന്നതായിരിക്കും ഇവരുടെ ലക്ഷ്യം.

എൻജിൻ ഉണ്ടാക്കുന്ന അമിതമായ ശബ്ദം, ബാറ്ററിയുടെ പ്രവർത്തനത്തിൽ ഉണ്ടാകുന്ന വൈകല്യം എന്നിവയൊക്കെ വാഹന നിർമ്മാണത്തിൽ ഉണ്ടാകുന്ന പോരായ്മകൾ അല്ല. വാഹനം ഒരു വർഷം ഉപയോഗിച്ചതിനു ശേഷം നിർമ്മാണ വൈകല്യത്തിനെതിരെ കമ്പനിക്കെതിരെ കേസുമായി മുന്നോട്ടുപോയാൽ ഫലപ്രദമാവില്ല. എന്നാൽ വാഹനം വാങ്ങിയ നാൾ മുതൽ തുടർച്ചയായി സർവീസ് സെന്ററിൽ കയറി ഇറങ്ങുകയും വാഹനത്തിന്റെ കേടുപാടുകൾ പരിഹരിക്കുവാൻ സർവീസ് ഡീലർക്ക് സാധിക്കാതെ വരികയും ചെയ്താൽ അത് നിർമ്മാണ വൈകല്യമായി കണക്കാക്കപ്പെടും. വാഹനം ഉത്പാദിപ്പിച്ച കമ്പനിക്കെതിരെ ഉപഭോക്ത നിയമപ്രകാരം കേസ് കൊടുക്കാം.

വാഹനം വാങ്ങി ഒരു കൊല്ലത്തിനുള്ളിൽതന്നെ 50000 കിലോമീറ്ററിനു മുകളിൽ ഓടുകയും മാനുഫാക്ചറിങ് ഡിഫെക്ട് ഉണ്ടെന്ന് ആരോപിക്കുകയും ചെയ്താൽ അത് വിലപ്പോവില്ല. വാഹനം വാങ്ങിയ നാൾ തൊട്ട് ആറുമാസത്തിനുള്ളിൽ എൻജിനുണ്ടാകുന്ന മേജർ കമ്പ്ലൈന്റ് മാനുഫാക്ചറിംഗ് ഡിഫക്ട് ആയി കണക്കാക്കപ്പെടും. വാഹനം ഓടിക്കുവാൻ കഴിയുന്നില്ലെങ്കിൽ അത് നിർമ്മാണത്തിൽ വന്ന അപാകതയാണ്. വാഹനം വാങ്ങിയതിനു ശേഷമുണ്ടാകുന്ന കേടുപാടുകൾ തുടക്കത്തിൽ തീർക്കുമ്പോൾ കൃത്യമായ രേഖകൾ വാങ്ങി സൂക്ഷിക്കുക. പലപ്പോഴും ഡീലർ രേഖകൾ തരാതെ നയത്തിൽ കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകുവാനായിരിക്കും ശ്രമിക്കുക. എന്നാൽ പണം കൈപ്പറ്റി വാഹനത്തിന്റെ കേടുപാടുകൾ കൃത്യമായി പരിഹരിച്ചു തരാത്ത ഡീലർക്കെതിരെ കേസ് കൊടുക്കാവുന്നതാണ്.>>> തയ്യാറാക്കിയത് അഡ്വ. കെ.ബി മോഹനൻ, ഫോണ്‍ – 98474 45075.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘മലയാള സിനിമയിലെ പ്രമുഖ നടനും ഭാര്യയും എനിക്കെതിരെ പി.ആർ ചെയ്യുന്നു’ ; ആരോപണവുമായി ജോജു...

0
കൊച്ചി : മലയാളത്തിലെ പ്രമുഖ നടനെതിരെ ഗുരുതര ആരോപണവുമായി നടൻ ജോജു...

ബാത്ത് ടബ്ബുകൾക്ക് തകരാർ – ഒനിക്സ് ഇൻഡസ്ട്രീസ് ഉടമ 43,453 രൂപ നൽകുവാൻ വിധി

0
തൃശ്ശൂര്‍: ബാത്ത് ടബ്ബുകൾക്ക് തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ മുണ്ടത്തിക്കോട്...

കോൺഗ്രസ് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കലാപനീക്കം നടത്തി ; കെപിസിസി ആസ്ഥാനത്തേക്ക് മാർച്ച്...

0
തിരുവനന്തപുരം : സംസ്ഥാനത്ത് കോൺഗ്രസ് ആസ്ഥാനത്തേക്ക് മാർച്ച് പ്രഖ്യാപിച്ച് ബിജെപി. തിരുവനന്തപുരത്തെ...

ബഹ്റൈനിൽ ആക്രമണം കടുപ്പിച്ച് ഇറാൻ ; ഇന്ന് ആറ് തവണ സൈറണുകൾ മുഴങ്ങി

0
മനാമ/കുവൈത്ത് സിറ്റി : കുവൈത്തിനും ബഹ്റൈനും നേർക്കുള്ള ഇറാന്റെ ആക്രമണങ്ങൾ കടുക്കുന്നു....