മുലായം സിങ് യാദവ് ഐസിയുവിൽ തുടരുന്നു ; ‘ആരോ​ഗ്യ നില തൃപ്തികരം’

For full experience, Download our mobile application:
Get it on Google Play

ലഖ്നൗ: ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമാജ് വാദി പാര്‍ട്ടി സ്ഥാപകന്‍ മുലായം സിംഗ് യാദവ് തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു. ഗുരുഗ്രാം മേദാന്ത ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് 82 വയസ്സുകാരനായ മുലായം ചികിത്സയില്‍ കഴിയുന്നത്. മുലായം സിംഗ് യാദവിന്റെ രോഗാവസ്ഥയെ കുറിച്ച്‌ അറിഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മുലായമിന്റെ മകനും സമാജ് വാദി പാര്‍ട്ടി അദ്ധ്യക്ഷനുമായ അഖിലേഷ് യാദവിനെ ഫോണില്‍ വിളിച്ച്‌ വിവരങ്ങള്‍ ആരാഞ്ഞു. സാദ്ധ്യമായ എല്ലാ സഹായവും പിന്തുണയും ഇരുവരും അഖിലേഷിന് വാഗ്ദാനം ചെയ്തു. ഡോക്ടര്‍മാരുമായി സംസാരിച്ച യോഗി ആദിത്യനാഥ്, മുലായമിന് ഏറ്റവും മികച്ച ചികിത്സ തന്നെ നല്‍കണമെന്ന് നിര്‍ദ്ദേശിച്ചു.

അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മുലായം സിംഗ് യാദവിനെ പരിചരിക്കാന്‍ മകന്‍ അഖിലേഷ് യാദവും മറ്റ് അടുത്ത ബന്ധുക്കളും ഗുരുഗ്രാമില്‍ എത്തിയിരുന്നു. ഉദരസംബന്ധമയ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലാണ് മുലായം. വന്‍കുടലിലെ അണുബാധ വൃക്കകളെ ബാധിച്ചിരിക്കാന്‍ സാദ്ധ്യതയുണ്ടെന്ന ആശങ്കയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷവും അദ്ദേഹത്തെ ദീര്‍ഘകാലം ചികിത്സയ്‌ക്ക് വിധേയനാക്കിയിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് സജീവ രാഷ്‌ട്രീയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് മുന്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായ മുലായം സിംഗ് യാദവ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തലശ്ശേരി കുണ്ടൂർമല എഞ്ചിനിയറിംഗ് കോളേജിൽ മൂല്യനിർണയത്തിനായി വെച്ച ഉത്തര കടലാസ് മോഷണം പോയതായി പരാതി

0
കണ്ണൂർ: തലശ്ശേരി കുണ്ടൂർമല എഞ്ചിനിയറിംഗ് കോളേജിൽ മൂല്യനിർണയത്തിനായി വെച്ച ഉത്തര കടലാസ്...

സർക്കാരിന്‍റെ രാഷ്ട്രീയ നിയമനങ്ങളിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ തെറ്റ് തിരുത്തണമെന്ന് കെപിസിസി വക്താവ് ജിന്‍റോ ജോൺ

0
കൊച്ചി: സർക്കാരിന്‍റെ രാഷ്ട്രീയ നിയമനങ്ങളിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ തെറ്റ് തിരുത്തണമെന്ന് കെപിസിസി...

നിയമ ലംഘനങ്ങൾക്ക് പിഴയടപ്പിക്കുന്ന വ്യാജ ഇ–ചെല്ലാൻ തട്ടിപ്പ് സജീവം

0
കൊച്ചി: ഗതാഗത കുരുക്കും മെട്രോ റെയിൽ നിർമാണവും ചൂഷണം ചെയ്ത് ചെയ്യാത്ത...

വിമുക്തഭടൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പോലീസിൽ പരാതി നൽകി മകൾ

0
കോഴിക്കോട് : താമരശ്ശേരിയിൽ വിമുക്തഭടൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ...