ഭര്‍തൃഗൃഹം വിട്ട സ്ത്രീക്കു തുടര്‍ന്നു താമസിക്കാന്‍ അവകാശവാദം ഉന്നയിക്കാനാവില്ല : ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

മുംബൈ: വിവാഹ മോചനത്തിനു മുമ്പ് തന്നെ ഭര്‍തൃഗൃഹം വിട്ട സ്ത്രീക്ക് അവിടെ താമസിക്കുന്നതിന് അവകാശവാദം ഉന്നയിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. ഗാര്‍ഹിക പീഡന നിയമപ്രകാരം ഭര്‍തൃവീട്ടില്‍ തുടര്‍ന്നും താമസിക്കാന്‍ അനുമതി നല്‍കിയ കീഴ്‌ക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. ഗാര്‍ഹിക പീഡന നിയമത്തിന്റെ പതിനേഴാം വകുപ്പു പ്രകാരം സ്ത്രീക്ക് ഭര്‍തൃവീട്ടില്‍ തുടര്‍ന്നു താമസിക്കുന്നതിന് അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. എന്നാല്‍ വിവാഹ മോചനത്തിനു മുമ്പ് താമസിച്ചിരുന്നവര്‍ക്കേ ഈ അവകാശവാദം ഉന്നയിക്കാനാവൂ. വിവാഹ മോചനത്തിനു മുമ്പു തന്നെ ഭര്‍തൃഗൃഹം വിട്ടവര്‍ക്ക് ഡിവോഴ്‌സ് കേസില്‍ അന്തിമ തീരുമാനമായിട്ടില്ലെന്ന പേരില്‍ തുടര്‍ന്നും അവിടെ താസമിക്കുന്നതിന് അവകാശവാദം ഉന്നയിക്കാനാവില്ല.

ദമ്പതികളുടെ വിവാഹമോചനം കോടതി അനുവദിച്ചതാണെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടി. ഇതിനെതിരെ ഭാര്യ നല്‍കിയ അപ്പീലില്‍ തീരുമാനമായിട്ടില്ല. അപ്പീലില്‍ തീരുമാനമാവുന്നതുവരെ തുടര്‍ന്നും ഭര്‍തൃവീട്ടില്‍ താമസിക്കുന്നതിനുള്ള ഭാര്യയുടെ ഹര്‍ജി കീഴ്‌ക്കോടതി അനുവദിച്ചിരുന്നു. ഇതിനെതിരെ ഭര്‍തൃവീട്ടുകാരാണ് ഹൈക്കോടതിയെ സമീപിച്ചത്.

വിവാഹ മോചനം അനുവദിക്കുന്നതിന് നാലു വര്‍ഷം മുമ്പ് തന്നെ സ്ത്രീ ഭര്‍തൃഗൃഹം വിട്ടിരുന്നെന്ന് കോടതി പറഞ്ഞു. അതുകൊണ്ടുതന്നെ ഗര്‍ഹിക പീഡന നിയമത്തിന്റെ പ്രസക്ത വകുപ്പുകള്‍ ഇവിടെ ബാധകമാവില്ല. വിവാഹ മോചനത്തില്‍ ഭര്‍തൃവീട്ടുകാര്‍ അനുകൂല വിധി നേടിയെടുത്തത് വ്യാജ രേഖകളുടെ അടിസ്ഥാനത്തില്‍ ആണെന്നാണ് സ്ത്രീയുടെ വാദം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....