സൈക്കിള്‍ മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: സൈക്കിള്‍ മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. മാള എളന്തിക്കര പവ്വര്‍ ഹൗസിന് സമീപം താമസിക്കുന്ന മാടപ്പടി പ്രസീഭരന്റെ മകന്‍ അജയ് (15) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു അപകടം. സുഹൃത്ത് അഭിജിത്തിനോടൊപ്പം സൈക്കിളിന്റെ മുന്‍വശത്തിരുന്ന് യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.

റോഡിലെ കയറ്റിറക്കമുള്ള ഭാഗത്ത് എത്തിയപ്പോള്‍ സൈക്കിളിന്റെ ബ്രേക്ക് നഷ്ടപ്പെടുകയും നേരെ റോഡരികിലുള്ള മരത്തില്‍ ഇടിക്കുകയുമായിരുന്നു. പരിക്ക് പറ്റിയ രണ്ട് പേരെയും എറണാകുളം ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ അജയ് മരണത്തിന് കീഴടങ്ങി. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ അഭിജിത്ത് ചികിത്സയിലാണ്. എളന്തിക്കര സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....