ജാതീയ പരാമര്‍ശം നടത്തിയിട്ടില്ല , സുധാകരന്‍ കോണ്‍ഗ്രസിന്‍റെ കരുത്തനായ പടയാളി : മുല്ലപ്പള്ളി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയന് എതിരായ പരാമര്‍ശത്തില്‍ കെ. സുധാകരനെ പിന്തുണച്ച് കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സുധാകരന്‍ ജാതീയമായ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു കുലത്തൊഴിലുമായി ബന്ധപ്പെട്ട് ആരെയും അവഹേളിക്കാനോ ആക്ഷേപിക്കാനോ സുധാകരന്‍ തയ്യാറായിട്ടില്ലെന്നും മുല്ലപ്പള്ളി കോഴിക്കോട്ട് മാധ്യമങ്ങളോടു പ്രതികരിച്ചു.

ഇപ്പോള്‍ ഉയര്‍ന്ന വിവാദം അര്‍ഥശൂന്യമാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി വിഷയദാരിദ്ര്യം അനുഭവിക്കുകയാണെന്നും അതിനാല്‍ ഏതെങ്കിലും ഒരു വിഷയം ഉയര്‍ത്തി കേരളരാഷ്ട്രീയത്തില്‍ വിവാദം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു. പാര്‍ട്ടിയെയും പ്രവര്‍ത്തകരെയും വിമര്‍ശിച്ചുകൊണ്ടുള്ള സുധാകരന്റെ ഇന്നലത്തെ പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യത്തിന് ആ രൂപത്തിലൊന്നും പറയുന്ന ആളല്ല അദ്ദേഹം എന്നായിരുന്നു മുല്ലപ്പള്ളിയുടെ മറുപടി.

തികഞ്ഞ ഉത്തരവാദിത്തബോധമുള്ള കോണ്‍ഗ്രസ് നേതാവാണ് സുധാകരന്‍. പാര്‍ട്ടിയെ സ്‌നേഹിക്കുന്ന ആളാണ്. പാര്‍ട്ടിയെ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് സുധാകരന്‍ എപ്പോഴും വ്യാപൃതനായിട്ടുള്ളത്. അദ്ദേഹത്തിന്റെ പോരാട്ടം ഈ നാട്ടിലെ ആയിരക്കണക്കിന് കോണ്‍ഗ്രസുകാര്‍ക്ക് ആവേശമുണ്ടാക്കുന്ന പോരാട്ടമാണ്. സി.പി.എമ്മുമായാണ് അദ്ദേഹം മുഖാമുഖം പോരാടിക്കൊണ്ടിരിക്കുന്നത്. അത് ലാഘവബുദ്ധിയോടെ കാണരുത്. അദ്ദേഹം കോണ്‍ഗ്രസിന്റെ കരുത്തനായ പടയാളിയാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...