മുല്ലപ്പെരിയാര്‍ ബേബി ഡാമിന് അടിഭാഗത്ത് ചോര്‍ച്ച വര്‍ദ്ധിച്ചു

For full experience, Download our mobile application:
Get it on Google Play

കുമളി : മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി തുടരുന്നതിനിടെ ബേബി ഡാമിന് അടിഭാഗത്ത് ചോര്‍ച്ച വര്‍ദ്ധിച്ചു.കഴിഞ്ഞ ദിവസം അണക്കെട്ടില്‍ പരിശോധന നടത്തിയ കേരളത്തിന്റെ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആശങ്ക കൂട്ടുന്നതാണ് ഈ സംഭവം. മുല്ലപ്പെരിയാറിലെ സംഭരണിയില്‍ ജലനിരപ്പ് 115 അടിക്കു മുകളിലെത്തുമ്പോഴാണ് ബേബി ഡാമിന്റെ അടിത്തട്ടില്‍ വെള്ളമെത്തുന്നത്. ബേബി ഡാമിന് ബലക്ഷയമുണ്ടെന്ന് തമിഴ്‌നാടും അംഗീകരിച്ചിട്ടുണ്ട്. അതിനാലാണ് ഇവിടെ ബലപ്പെടുത്തലിന് അനുവാദത്തിനായി കേരളത്തിനുമേല്‍ നിരന്തരം സമ്മര്‍ദം ചെലുത്തുന്നത്. ബേബി ഡാമിന്റെ താഴ്ഭാഗത്തു കൂടിയുള്ള ജലമൊഴുക്ക് വ്യക്തമാണ്.

മഴ മാറിയതോടെയാണ് ചോര്‍ച്ച തെളിഞ്ഞത്. മഴ കുറഞ്ഞതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറയുന്നുണ്ടെന്നും തല്‍ക്കാലം ബേബിഡാമിന് ഭീഷണിയില്ലെന്നുമാണ് തമിഴ്‌നാടിന്റെ വിലയിരുത്തല്‍. ബേബിഡാം ബലപ്പെടുത്താതിരുന്നാല്‍ അപകടമാണെന്ന ബോധ്യമുണ്ടെന്ന് തമിഴ്‌നാടും പറയുന്നു. ഇതിന് തടസ്സം കേരളമാണെന്നാണ് അവരുടെ വാദം. മുല്ലപ്പരിയാറിലെ മരം മുറി ഉള്‍പ്പെടെ വീണ്ടും സജീവമാക്കാനാണ് തമിഴ്‌നാടിന്റെ ശ്രമം. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്ന് ഇടുക്കിയിലേക്ക് ജലം ഒഴുകിയിരുന്ന സ്പില്‍വേയിലെ അവസാനത്തെ ഷട്ടറും തിങ്കളാഴ്ച തമിഴ്‌നാട് അടച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...