മുല്ലപെരിയാറില്‍ പുതിയ ഡാമിന്‍റെ സാധ്യതാ പഠന സമിതിയില്‍ തമിഴ്നാടിന്‍റെ അംഗങ്ങളും വേണം ; കേരളം കത്തയച്ചു : വീണ്ടും വിവാദം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുല്ലപെരിയാറില്‍ പുതിയ ഡാമിന്‍റെ സാധ്യതാ പഠന സമിതിയില്‍ തമിഴ്നാടിന്‍റെ അംഗങ്ങളും വേണമെന്ന് കേരളം. ഈ ആവശ്യമുന്നയിച്ച് ജലവിഭവ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി അയച്ച കത്ത് മരം മുറിക്കാനുള്ള വിവാദ ഉത്തരവിന് അനുവാദം നല്‍കിയ യോഗത്തിന്‍റെ പിറ്റേദിവസമാണ് ഈ കത്തയച്ചിരിക്കുന്നത്.

നവംബര്‍ ഒന്നാം തീയതി ജലവിഭവ വകുപ്പ് അഡിഷണല്‍ചീഫ് സെക്രട്ടറിയുടെ ചേബറില്‍ചേര്‍ന്ന യോഗത്തെ തുടര്‍ന്നാണ് മുല്ലപെരിയാറിലെ ബേബിഡാമിന് സമീപമുള്ള മരങ്ങള്‍ മുറിക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അനുവാദം നല്‍കിയത്. ഉത്തരവ് വിവാദമായതോടെ ഇങ്ങനെ ഒരു യോഗമേ ചേര്‍ന്നിട്ടില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. പക്ഷെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍റെ ഔദ്യോഗിക കത്തില്‍ ഇതിനെ കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. ഈ യോഗത്തിന്‍റെ തൊട്ടുപിറ്റേദിവസമായ നവംബര്‍ രണ്ടാംതീയതി അഡിഷണല്‍ ചീഫ് സെക്രട്ടറി തമിഴ്നാട് സര്‍ക്കാരിന് ഒരുകത്തയച്ചു. മുല്ലപെരിയാറില്‍ പുതിയ ഡാം നിര്‍മിക്കുന്നതിന്‍റെ സാങ്കേതിക സാധ്യതാ പഠന സമിതിയില്‍ തമിഴ്നാടിന്‍റെ അംഗങ്ങളെ നോമിനേറ്റ് ചെയ്യണമെന്നാണ് ആവശ്യം.

തമിഴ്നാട് അംഗങ്ങളുടെ പേരുകളറിയിച്ചാല്‍, ഇതുസംബന്ധിച്ചുള്ള ഉത്തരവിറക്കാനാകുമെന്നാണ് കത്തു പറയുന്നത്. തമിഴ്നാടുമായി യോജിച്ചും സമവായമുണ്ടാക്കിയും പുതിയ ഡാമെന്ന ആവശ്യം മുന്നോട്ട് കൊണ്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നാണ് ഒരു വിശദീകരണം. അതേസമയം പുതിയഡാമെന്ന ആശയത്തെ എതിര്‍ക്കുന്ന തമിഴ്നാടിന്‍റെ അംഗങ്ങളെ എന്തിനാണ് സാധ്യതാ പഠനത്തില്‍പങ്കാളികളാക്കുന്നതെന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്. സെപ്റ്റംബർ 17 ന് ചേര്‍ന്ന കേരള, തമിഴ്നാട് സംയുക്ത യോഗത്തിലാണ് സാങ്കേതിക സമിതിയെ നിയോഗിക്കണമെന്ന ആവശ്യം കേരളം മുന്നോട്ട് വെച്ചത്. തമിഴ്നാട് ഇതുവരെ ഈ ആവശ്യത്തോട് പ്രതികരിച്ചിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളക്കെട്ടിന് കാരണമായി പറക്കോട് ഓടകള്‍ നിറഞ്ഞ് മണ്ണും മാലിന്യങ്ങളും

0
അടൂര്‍ : അടൂര്‍ പറക്കോട് ഹൈസ്കൂള്‍ ജംഗ്ഷന്‍ മുതല്‍ തീയേറ്റര്‍ ജംഗ്ഷന്‍...

തെലങ്കാന കോൺഗ്രസിൽ പരസ്യപ്പോര് : രേവന്ത് റെഡ്ഡിക്കെതിരെ വെല്ലുവിളിയുമായി മന്ത്രിപുത്രി

0
ഹൈദരാബാദ് : തെലങ്കാന കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾ പരസ്യ പോരിലേക്ക്. മുതിർന്ന...

അക്ഷര വെളിച്ചം പകർന്ന 55 വർഷങ്ങൾ : സുഹറാബീവിക്ക് ആദരവ് നല്‍കി

0
വൈക്കം : നേഴ്സറി അധ്യാപന രംഗത്ത് 55 വർഷം പൂർത്തിയാക്കിയ സുഹറ...

പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്‍റില്‍ യാത്രകാര്‍ക്ക് ഭീഷണിയായി തെരുവ് നായകള്‍

0
പത്തനംതിട്ട : പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്റില്‍ രൂക്ഷമാകുന്ന തെരുവുനായ ശല്യത്തിനെതിരെ നടപടി...