യുവാവിന്‍റെ മരണം കൊലപാതകമെന്ന് സംശയം ; സഹോദരൻ കസ്റ്റഡിയിൽ, അമ്മ നിരീക്ഷണത്തിൽ

For full experience, Download our mobile application:
Get it on Google Play

എറണാകുളം : മറ്റക്കുഴിയിലെ യുവാവിന്‍റെ മരണം കൊലപാതകമാണെന്ന് സംശയം. മറ്റക്കുഴി സ്വദേശി ശ്രീനാഥിന്‍റെ (29) മരണത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ചൊവ്വാഴ്ചയാണ് ശ്രീനാഥിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണവുമായി ബന്ധപ്പെട്ട് ശ്രീനാഥിന്‍റെ സഹോദരൻ ശ്രീകാന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശ്രീനാഥിന്‍റേയും ശ്രീകാന്തിന്‍റേയും അമ്മയായ ഡോ.സതിയും പോലീസ് നിരീക്ഷണത്തിലാണുള്ളത്.

വീട്ടിൽ വച്ചുണ്ടായ തർക്കത്തിനിടെ ശ്രീകാന്തിന്‍റെ കുത്തേറ്റ് ശ്രീനാഥ് മരിച്ചെന്നാണ് പോലീസിന്‍റെ സംശയം. കൊലപാതക വിവരം പുറത്തറിയാതിരിക്കാൻ ഇവരുടെ മാതാവായ സതി കൂട്ടുനിന്നെന്നും പോലീസ് കുരതുന്നു. കുത്തേറ്റ നിലയിൽ ആശുപത്രിയിലെത്തിയ ശ്രീനാഥിനെ കണ്ട ഡോക്ടർക്ക് മുറിവിൽ സംശയം തോന്നുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു. ശ്രീനാഥിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...