ശബരിമല തീര്‍ഥാടകരുടെ ശ്രദ്ധയ്ക്ക് ; കൊച്ചാലുംമൂട് – പന്തളം റോഡില്‍ തടസമുണ്ട് : പന്തളം – ഓമല്ലൂര്‍ റോഡ്‌ ഗതാഗതയോഗ്യം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശക്തമായ മഴ സാഹചര്യത്തില്‍ വെള്ളപൊക്കത്തെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ട പന്തളം – ഓമല്ലൂര്‍ റോഡ്, പന്തളം – കൈപ്പട്ടൂര്‍ റോഡ്, കുമ്പഴ – കോന്നി വഴി വെട്ടൂര്‍ റോഡ്, അടൂര്‍ – കൈപ്പട്ടൂര്‍ – പത്തനംതിട്ട റോഡ് എന്നിവടങ്ങളിലെ ഗതാഗതം പുന:സ്ഥാപിച്ചതായി പൊതുമരാമത്ത് (നിരത്തുകള്‍) വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

അടൂര്‍ – കൈപ്പട്ടൂര്‍ – പത്തനംതിട്ട റോഡില്‍ കൈപ്പട്ടൂര്‍ പാലം അപ്രോച്ച് റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ പാലത്തില്‍കൂടി ഭാരം കുറഞ്ഞ വാഹനങ്ങള്‍ നിയന്ത്രണവിധേയമായി ഒരുവരി ഗതാഗതം മാത്രമാണ് അനുവദിച്ചിരിക്കുന്നത്. അതേസമയം കൊച്ചാലുംമൂട് – പന്തളം റോഡില്‍ വെള്ളക്കെട്ട് മൂലം ഇപ്പോഴും സഞ്ചാരയോഗ്യമല്ല. ഈ റോഡില്‍ തടസമുള്ളതിനാല്‍ ശബരിമല തീര്‍ഥാടകര്‍ ഉള്‍പ്പെടെയുള്ളവര്‍ കൊല്ലകടവ് – കുളനട – മെഴുവേലി – ഇലവുംതിട്ട – കോഴഞ്ചേരി – റാന്നി വഴിയും കുളനട – ആറന്മുള – കോഴഞ്ചേരി – റാന്നി വഴിയും പോകാം. ഈ റോഡിലെ വെള്ളം ഇറങ്ങുന്ന മുറയ്ക്ക് മുന്‍രീതിയില്‍ സഞ്ചരിക്കാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...