മുല്ലപ്പെരിയാർ അണക്കെട്ടിൽ ഭൂചലനം മൂലം വിള്ളൽ ഉണ്ടായിട്ടില്ല : തമിഴ്നാട് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ സംബന്ധിച്ചുള്ള ആശങ്കകൾ തള്ളി തമിഴ്നാട്. മുല്ലപ്പെരിയാർ അണക്കെട്ടിൽ ഭൂചലനം മൂലം വിള്ളൽ ഉണ്ടായിട്ടില്ലെന്ന് തമിഴ്നാട് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. അണക്കെട്ടിന്റെ അന്തിമ റൂൾ കർവ് തയാറായിട്ടില്ലെന്ന കേരളത്തിന്റെ വാദം തെറ്റാണെന്ന് കോടതിയെ അറിയിച്ച തമിഴ്നാട് അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 142 അടിയാക്കാൻ അനുമതി നൽകണമെന്നും കോടതിയിൽ ആവശ്യപ്പെട്ടു. തമിഴ്നാട് സർക്കാരിന്റെ സത്യവാങ്മൂലം സുപ്രീം കോടതി ഫയൽ ചെയ്തു.

കേരളം ഉയർത്തുന്നത് അനാവശ്യ ആശങ്കയാണെന്നു നേരത്തേ തന്നെ തമിഴ്നാട് സുപ്രീംകോടതിയെ അറിയിച്ചിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള നീരൊഴുക്കു നിയന്ത്രിക്കാൻ എല്ലാ മുൻകരുതലുകളും സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പു നൽകി കേരളത്തിന് തമിഴ്നാട് കത്തയച്ചിരുന്നു. ഘടനാപരമായും ഭൂമിശാസ്ത്രപരമായും അണക്കെട്ടിനു ബലക്ഷയമില്ലെന്നും സുപ്രീം കോടതി ഉത്തരവുകളും മാർഗനിർദേശങ്ങളും പാലിക്കുന്നുണ്ടെന്നും തമിഴ്നാട് ചീഫ് സെക്രട്ടറി വി.ഇരൈയൻപ് കേരള ചീഫ് സെക്രട്ടറി വി.പി.ജോയിക്ക് അയച്ച കത്തിൽ വ്യക്തമാക്കിയിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേഡീസ് ഹോസ്റ്റലിലേക്ക് കാർ ഇടിച്ചുകയറ്റി മദ്യപാനിയുടെ അതിക്രമം; ഗേറ്റും സ്കൂട്ടറുകളും തകർത്തു

0
ഭുവനേശ്വർ: മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ നിയന്ത്രണംവിട്ട് ലേഡീസ് ഹോസ്റ്റൽ വളപ്പിലേക്ക്...

വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളിയായ 26കാരനെ കാണാതായ സംഭവം ; തിരച്ചിൽ ഊർജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട്...

0
കൊല്ലം: കൊല്ലം നീണ്ടകരയിൽ വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളിയായ 26കാരനെ കാണാതായ...

പത്തനംതിട്ട നഗരസഭ ഓഫീസിലേക്ക് എല്‍.ഡി.എഫ് മാര്‍ച്ച് നടത്തി

0
പത്തനംതിട്ട : തദ്ദേശ സ്ഥാപനങ്ങളോടുള്ള സർക്കാർ അവഗണനക്ക് എതിരെയും പത്തനംതിട്ട നഗരസഭ...

കെ.എഫ്‌.സി യെ രാജ്യത്തെ മികച്ച സംസ്ഥാന ധനകാര്യ സ്ഥാപനമാക്കും : മുഖ്യമന്ത്രി വി.ഡി സതീശൻ

0
തിരുവനന്തപുരം : കേരള ഫിനാൻഷ്യൽ കോർപ്പറേഷനെ ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാന...