കുട്ടവഞ്ചി സവാരി കേന്ദ്രത്തിൻ്റെ ഓമനയായി സൂസി

For full experience, Download our mobile application:
Get it on Google Play

കോന്നി : കുട്ടവഞ്ചി സവാരി കേന്ദ്രത്തിനൊരു കാവലുണ്ട് അതാണ് സൂസി. ”മോളേ സൂസി” എന്ന് കുട്ടവഞ്ചി തൊഴിലാളികൾ നീട്ടി വിളിച്ചാൽ സൂസി ഓടി അരികിലെത്തും. മറ്റാരുമല്ല കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ നായയാണ് സൂസി. കുട്ടവഞ്ചി സവാരിക്ക് എത്തുന്ന വിനോദ സഞ്ചാരികളെ സ്വീകരിക്കുന്നതിന് ജീവനക്കാർക്ക് ഒപ്പം തന്നെ സൂസിയും മുൻ നിരയിലുണ്ട്. അഞ്ച് വർഷങ്ങൾക്ക് മുൻപ് കുട്ടവഞ്ചി സവാരി കേന്ദ്രത്തിന് സമീപം ആരോ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സൂസി എന്ന നായയെ കുട്ടവഞ്ചി തൊഴിലാളികളും ജീവനക്കാരും ചേർന്ന് എടുത്ത് വളർത്തുകയായിരുന്നു.

തൊഴിലാളികൾ നൽകുന്ന ഭക്ഷണവും ഇവിടുത്തെ ക്യാൻ്റീനിൽ നിന്ന് ലഭിക്കുന്ന ഭക്ഷണവുമാണ് സൂസിയുടെ ആഹാരം. ലോക്ഡൗൺ കാലയളവിൽ കുട്ടവഞ്ചി സവാരി കേന്ദ്രം അടച്ചിട്ടും സൂസി ഇവിടം വിട്ട് പോയില്ല. എന്നാൽ ഒരു വർഷം മുൻപ് ഇതിനെ കണ്ട് ഇഷ്ടപെട്ട് ആരോ വളർത്തുന്നതിനായി കൊണ്ടുപോയെങ്കിലും വീട്ടുകാരുടെ കണ്ണ് വെട്ടിച്ച് പുറത്ത് ചാടിയ നായ വീണ്ടും കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ തിരികെ എത്തി.

കുട്ടവഞ്ചി കയറുവാൻ എത്തുന്ന വിനോദ സഞ്ചാരികൾക്കൊപ്പം ഫോട്ടോ എടുക്കുന്നതും സൂസിക്ക് ഇഷ്ടമാണ്‌. അനുസരണയുള്ള കുട്ടിയെ പോലെ പറയുന്ന രീതിയിൽ ഫോട്ടോ ഷൂട്ടിന് പോസ് ചെയ്യുന്നതിലും സൂസി മിടുക്കിയാണ്. മുൻപ് മണ്ണീറയിൽ തെരുവ് നായയുടെ ആക്രമണമുണ്ടായപ്പോൾ സൂസിക്കും വെറ്റിനറി ഡോക്ടർ പ്രതിരോധ കുത്തിവെയ്പ് എടുത്തിരുന്നു. കുട്ടവഞ്ചി സവാരി കേന്ദ്രത്തിൻ്റെ പൊന്നോമനയായ സൂസിക്ക് പ്രത്യേക പരിഗണനയാണ് ജീവനക്കാർ നൽകുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്ത്രീകൾ വീട്ടിൽ ഒതുങ്ങേണ്ടവരല്ല ; കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയെ തള്ളി മുഖ്യമന്ത്രി

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ വിവാദ സ്ത്രീവിരുദ്ധ പരാമർശത്തില്‍ വിയോജിപ്പ് പരസ്യമാക്കി മുഖ്യമന്ത്രി വി ഡി...

‘സ്ത്രീകളെ വീട്ടിൽ തളച്ചിടാൻ ഇസ്‌ലാം പറയുന്നില്ല’ ; കാന്തപുരത്തിനെതിരെ മുജാഹിദ് വിഭാഗം

0
കോഴിക്കോട് : കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരുടെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ മുജാഹിദ്...

ഓപ്പറേഷൻ തൂഫാൻ : എൻ.ഡി.പി.എസ് കേസുകളുടെ വിചാരണയ്ക്കായി സംസ്ഥാനത്ത് 3 പുതിയ കോടതികൾ ആരംഭിക്കും ;...

0
തിരുവനന്തപുരം : തൂഫാൻ വേട്ടയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എൻ.ഡി.പി.എസ് കേസുകളുടെ വിചാരണയ്ക്കായി...

പി എസ് സി റാങ്ക് ലിസ്റ്റ് കാലാവധി 6 മാസത്തേക്ക് നീട്ടുമെന്ന് മുഖ്യമന്ത്രി വി...

0
തിരുവനന്തപുരം: സമരക്കാർക്ക് നൽകിയ ഉറപ്പ് പാലിച്ചു സർക്കാർ. പിഎസ്‍സി റാങ്ക് ലിസ്റ്റ്...