മുംബൈ: പൂച്ചയെ ഓണററി “ചീഫ് ഫെലൈൻ ഓഫീസർ” ആയി നിയമിച്ച് മുംബൈ മെട്രോ ഓപ്പറേഷൻ കോർപ്പറേഷൻ ലിമിറ്റഡ്. 2026 ഓഗസ്റ്റിൽ ഗുണ്ടാവലി മെട്രോ സ്റ്റേഷനിലാണ് പുതിയ ഉദ്യോഗസ്ഥനായ പൂച്ച ചുമതലയേറ്റത്. സ്ഥിരമായി യാത്ര ചെയ്യുന്ന ഒരാൾ പൂച്ചയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ സംഭവം ഇപ്പോൾ വൈറലാണ്. സ്ഥിരമായി മെട്രോ സ്റ്റേഷനിൽ വിരുന്നുകാരനായെത്തുന്ന ഒരു പൂച്ചയ്ക്കാണ് മുംബൈ മെട്രോ അധികൃതർ ഔദ്യോഗികമായി ‘ചീഫ് ഫെലൈൻ ഓഫീസർ’ എന്ന പദവി നൽകിയിരിക്കുന്നത്. മുംബൈ മെട്രോ സ്റ്റേഷനിൽ സ്ഥിരമായി കറങ്ങിനടക്കുകയും യാത്രക്കാരുടെയും ജീവനക്കാരുടെയും ശ്രദ്ധ ആകർഷിക്കുകയും ചെയ്യുന്ന തവിട്ടുനിറത്തിലുള്ള ഒരു പൂച്ചയ്ക്കാണ് ഈ കൗതുകകരമായ പദവി ലഭിച്ചത്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1































