മുംബൈയില്‍ കൊവിഡ് പരിശോധന നടത്തിയിരുന്ന സ്വകാര്യലാബിനെ പരിശോധനയില്‍ നിന്ന് വിലക്കി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് ബാധ ഏറ്റവും രൂക്ഷമായ മുംബൈയില്‍ കൊവിഡ് പരിശോധന നടത്തിയിരുന്ന സ്വകാര്യലാബിനെ അടുത്ത നാല് ആഴ്ചത്തേക്ക് കൊറോണ പരിശോധന നടത്തുന്നതില്‍ നിന്ന് വിലക്കി. ബ്രിഹാന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷനാണ് നഗരത്തില്‍ പ്രമുഖ ലാബായ മെട്രോപോളിസിനെ വിലക്കിയത്. പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ വൈകുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി. ഇതോടെ മുംബൈയില്‍ പ്രതിദിന കൊവിഡ് പരിശോധനയില്‍ വലിയ കുറവ് അനുഭവപ്പെടും.

റിപ്പോര്‍ട്ട് ലഭിക്കാന്‍ വൈകുന്നത് സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നത് വൈകാന്‍ കാരണമാകുമെന്ന് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ചൂണ്ടിക്കാട്ടുന്നു. ഇതുവഴി ചികിത്സ മുടങ്ങുകയും മരണം സംഭവിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തുകയും ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി.

അതേസമയം റിപ്പോര്‍ട്ട് വൈകുന്നുവെന്ന ആരോപണം ലാബ് അധികൃതര്‍ സമ്മതിക്കുന്നുണ്ട്. എന്നാല്‍ വളരെ ചുരുക്കം കേസുകളില്‍ മാത്രമാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും തങ്ങളുടെ സ്റ്റാഫ് അംഗങ്ങളില്‍ ചിലര്‍ക്ക് കൊറോണ ബാധിച്ച സാഹചര്യത്തിലാണ് ഇത് സംഭവിക്കുന്നതെന്നും ലാബ് അധികൃതര്‍ പറഞ്ഞു.

താനെയിലെ ഒരു സ്വകാര്യ ലാബിനെതിരെ താനെ മുന്‍സിപ്പല്‍ കോര്‍പറേഷനും നേരത്തെ നടപടി എടുത്തിരുന്നു. തെറ്റായ പോസിറ്റീവ് റിപ്പോര്‍ട്ട് നല്‍കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. എന്നാല്‍ പിന്നീട് പരിശോധന തുടരാന്‍ ഈ ലാബിന് അനുമതി നല്‍കുകയും ചെയ്തു. മുംബൈയില്‍ മാത്രം അര ലക്ഷത്തില്‍ അധികം പേര്‍ക്കാണ് ഇതിനകം രോഗം ബാധിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഷാംശമുള്ള ഉമ്മത്തിൻ കായ വിൽപനയ്ക്ക് വെച്ചു ; ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്‌കറ്റ്...

0
ബംഗളൂരു: വിഷാംശമുള്ള ഉമ്മത്തിൻ കായയും അതിന്റെ വിത്തുകളും ഭക്ഷണസാധനമെന്ന രീതിയിൽ ഓൺലൈൻ...

അങ്കമാലിയിൽ ബാബുസ്റ്റേഴ്സ് എന്ന കടയിൽ വൻ അഗ്നിബാധ

0
കൊച്ചി: അങ്കമാലിയിൽ വൻ അഗ്നിബാധ. ബാബുസ്റ്റേഴ്സ് എന്ന കടയിലാണ് അഗ്നിബാധയുണ്ടായത്. സ്റ്റേഷനറി...

റാന്നി റൂട്രോണിക്സ് വിദ്യാർത്ഥികളുടെ ഓണാഘോഷം അതിജീവനത്തിന്റെയും പ്രത്യാശയുടെയും വിളംബരമായി

0
റാന്നി : മഹാപ്രളയത്തിന് ശേഷം റാന്നി ടൗൺ സാക്ഷ്യം വഹിച്ച ഏറ്റവും...

യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജി ആര്‍ അനില്‍

0
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജി ആര്‍...