ഐപിഎല്‍ ഇന്ത്യയില്‍ നടത്തിയതിന് 1000 കോടി രൂപ ഈടാക്കണം ; ബോംബെ ഹൈക്കോടതിയിൽ ഹര്‍ജി

For full experience, Download our mobile application:
Get it on Google Play

മുംബൈ : കൊവിഡ് വ്യാപനം രൂക്ഷമായ സമയത്ത് ഇന്ത്യയിൽ ഐപിഎൽ നടത്തിയതിന് ബിസിസിഐയിൽ നിന്ന് 1000 കോടി രൂപ ഈടാക്കണം എന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയിൽ ഹർജി. ധാർഷ്ട്യം നിറഞ്ഞ മനോഭാവത്തിന് ബിസിസിഐ ഇന്ത്യൻ ജനതയോട് മാപ്പ് പറയണം എന്നും വേദാന്ത ഷാ എന്ന അഭിഭാഷിക പൊതുതാത്പര്യ ഹർജിയിൽ ആവശ്യപ്പെട്ടു.

ശ്‌മനാശനങ്ങൾ ഒരുക്കി നൽകാൻ ബിസിസിഐയോട് നിർദേശിക്കണം. 1000 കോടി രൂപയോ അതല്ലെങ്കിൽ ഇത്തവണത്തെ ഐപിഎല്ലിൽ നിന്ന് ലഭിച്ച തുകയോ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ബിസിസിഐയിൽ നിന്ന് ഈടാക്കണമെന്നും പരാതിയിൽ പറയുന്നു. കൊവിഡ് കാരണം ഐപിഎൽ പാതിവഴിയിൽ നിർത്തിവെച്ചെങ്കിലും ഇന്ത്യൻ ജനതയോട് ഒരു പ്രതിബദ്ധതയും ഇല്ലാത്ത ബിസിസിഐക്കെതിരായ പരാതി പിൻവലിക്കില്ലെന്നും വേദാന്ത പറഞ്ഞു.

ബയോ-ബബിള്‍ സംവിധാനത്തില്‍ ആരംഭിച്ച ഐപിഎല്‍ പതിനാലാം സീസണ്‍ താരങ്ങള്‍ക്കും സ്റ്റാഫിനും കൊവിഡ് പിടിപെട്ടതോടെ പാതിവഴിയില്‍ നിര്‍ത്തിവെച്ചിരുന്നു. താരങ്ങള്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കുകയാണ് ബിസിസിഐ. ഇതിനകം ഇംഗ്ലീഷ് താരങ്ങള്‍ ഉള്‍പ്പടെ പലരും നാട്ടിലേക്ക് മടങ്ങി. ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്കുള്‍പ്പടെ യാത്രാ സൗകര്യങ്ങള്‍ തേടുകയാണ് ബിസിസിഐ.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്‌പിന്നര്‍ വരുൺ ചക്രവർത്തി, പേസര്‍ സന്ദീപ് വാര്യർ, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ബൗളിംഗ് പരിശീലകന്‍ ലക്ഷ്മിപതി ബാലാജി, ടീം സിഇഒ കാശി വിശ്വനാഥന്‍, ടീം ബസ് ജീവനക്കാന്‍, ബാറ്റിംഗ് പരിശീലകന്‍ മൈക്ക് ഹസി, സൺറൈസേഴ്സ് ഹൈദരാബാദ് വിക്കറ്റ് കീപ്പര്‍ വൃദ്ധിമാൻ സാഹ, ഡൽഹി ക്യാപിറ്റൽ‌സ് സ്‌പിന്നര്‍ അമിത് മിശ്ര എന്നിവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ടൂർണമെന്റ് അനിശ്ചിതകാലത്തേക്ക് നീട്ടിവെക്കാൻ ബിസിസിഐ തീരുമാനിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...