നഗരസഭാ അധ്യക്ഷന്മാര്‍ക്കും പേഴ്സണല്‍ സ്റ്റാഫിനെ നിയമിക്കാന്‍ സര്‍ക്കാര്‍ അനുമതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നഗരസഭാ അധ്യക്ഷന്മാര്‍ക്കും പേഴ്സണല്‍ സ്റ്റാഫിനെ നിയമിക്കാന്‍ സര്‍ക്കാര്‍ അനുമതി. പേഴ്സണല്‍ സ്റ്റാഫിനെ സ്വന്തം ഇഷ്ടപ്രകാരം നിയമിക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. നേരത്തെ എല്‍.ഡി ക്ലാര്‍ക്ക് റാങ്കിലുള്ള ഉദ്യോഗസ്ഥരെയാണ് നിയമിച്ചിരുന്നത്. കരാര്‍ വ്യവസ്ഥയിലോ ഡെപ്യുട്ടേഷനിലോ പേഴ്സണല്‍ സ്റ്റാഫിനെ നിയമിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനത്തിനെതിരെ ഗവര്‍ണ്ണര്‍ നിലപാടെടുത്തിന് പിന്നാലെയാണ് പുതിയ നിയമന നീക്കം.

ജോലിഭാരം കൂടുതലായത് കൊണ്ടാണ് പി.എമാരെ വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതെന്നാണ് കേരള മുന്‍സിപ്പല്‍ ചേംബര്‍ ചെയര്‍മാന്‍ എം.കൃഷ്ണദാസിന്റെ വിശദീകരണം. മുന്‍സിപ്പാലിറ്റികളില്‍ ഉദ്യോഗസ്ഥരുടെ കുറവുള്ളതിനാല്‍ കരാര്‍ വ്യവസ്ഥയിലായിരിക്കും നിയമനം. അതേസമയം മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് വിഷയത്തില്‍ ഗവര്‍ണര്‍ നിലപാട് കടുപ്പിച്ചതോടെ സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്. പേഴ്സണല്‍ സ്റ്റാഫിന്റെ വിവരങ്ങളടങ്ങിയ ഫയലുകള്‍ ഹാജരാക്കാന്‍ ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. ഗവര്‍ണറെ മുഖ്യമന്ത്രിക്ക് ഭയമാണെന്ന് കെ.മുരളീധരന്‍ പറഞ്ഞു. സര്‍ക്കാരിനെയും പ്രതിപക്ഷത്തെയും ഒരുപോലെ ലക്ഷ്യമിട്ടാണ് ഗവര്‍ണറുടെ നീക്കം. സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി ഉള്ളപ്പോള്‍ ഈ അധിക ചിലവ് അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് ഗവര്‍ണര്‍. ചീഫ് സെക്രട്ടറിയുടെ മറുപടി ലഭിച്ച ശേഷമാകും ഗവര്‍ണറുടെ തുടര്‍നീക്കം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...