പാലയില്‍ ഓപ്പറേഷന്‍ വീലിയുടെ ആദ്യദിനത്തില്‍ 118 കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

പാല : പാലയില്‍ ഓപ്പറേഷന്‍ വീലിയുടെ ആദ്യദിനത്തില്‍ 118 ഇരുചക്രവാഹനങ്ങള്‍ക്കെതിരെ പാലാ പോലീസ് കേസെടുത്തു. പാലാ നഗരത്തിലും പരിസരപ്രദേശങ്ങളിലും ന്യൂജനറേഷന്‍ ബൈക്കുമായി അഭ്യാസത്തിനിറങ്ങുന്ന കൗമാരക്കാരെയും യുവാക്കളെയും പിടികൂടി കര്‍ശന നിയമനടപടി സ്വീകരിക്കുന്നതിനായി പാലാ പോലീസ് ആവിഷ്‌കരിച്ച ‘ഓപ്പറേഷന്‍ വീലി’ യുടെ ആദ്യദിനത്തില്‍ 252 ഇരുചക്ര വാഹനങ്ങളാണ് പോലീസ് വഴിയില്‍ വിശദമായി പരിശോധിച്ചത്.

അഞ്ച് പഞ്ചായത്ത് പരിധിയിലും പാലാ മുനിസിപ്പാലിറ്റി പരിധിയിലുമായിരുന്നു പരിശോധന. 118 പേര്‍ക്കെതിരെ കേസെടുത്തതില്‍ 90 പേര്‍ പിഴയടച്ചു. ഒരു രേഖയുമില്ലാത്ത ഒരു ബൈക്ക് പോലീസ് പിടിച്ചെടുത്തു. അമിതവേഗതയില്‍ വാഹനമോടിച്ച 5 പേര്‍ക്കെതിരെയും ഹെല്‍മറ്റില്ലാതെ വന്ന 12പേര്‍ക്കെതിരെയുമാണ് പെറ്റിക്കേസെടുത്തത്. പാലാ സി.ഐ. കെ.പി. ടോംസന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷന്‍ വീലിയില്‍ പാലാ ട്രാഫിക് എസ്.ഐ ജോര്‍ജ്ജ് ജോസഫ്, സ്റ്റേഷന്‍ പ്രിന്‍സിപ്പല്‍ എസ്.ഐ. എം.ഡി. അഭിലാഷ് എന്നിവര്‍ പങ്കെടുത്തു. 2022 ജനുവരി 1 മുതല്‍ ഫെബ്രുവരി 19 വരെ തീയതികള്‍ക്കിടയില്‍ പാലാ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രം 37 വാഹനാപകടങ്ങളാണ് ഉണ്ടായത്.

4 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. അപകടത്തില്‍പെട്ട 37 വാഹനാപകടങ്ങളില്‍ 34 എണ്ണവും ഇരുചക്രവാഹനങ്ങളായിരുന്നു. 22 പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. ഈ സാഹചര്യത്തില്‍ പാലാ ഡി.വൈ.എസ്.പി. ഷാജു ജോസിന്‍്റെ നിര്‍ദ്ദേശപ്രകാരമാണ് ഓപ്പറേഷന്‍ വീലിയെന്ന പദ്ധതി തയ്യാറാക്കിയത്. വരുംദിവസങ്ങളിലും ഓപ്പറേഷന്‍ വീലിയുടെ ഭാഗമായി ഇരുചക്രവാഹന പരിശോധന തുടരുമെന്നും ഇക്കാര്യത്തില്‍ എല്ലാവരും സഹകരിക്കണമെന്നും പാലാ സി.ഐ. കെ.പി. ടോംസണ്‍ അഭ്യര്‍ത്ഥിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...