കുഴിയില്‍ വീണ കടുവക്കുഞ്ഞിനെ തള്ളക്കടുവ കൊണ്ടു പോയി

For full experience, Download our mobile application:
Get it on Google Play

ബത്തേരി : കുഴിയില്‍ വീണ കടുവക്കുഞ്ഞിനെ തള്ളക്കടുവ കൊണ്ടു പോയി. ഒരു ദിവസത്തിലധികം നീണ്ട കാത്തിരിപ്പിനൊടുവില്‍ അമ്മ കടുവയെത്തി. തള്ളക്കടുവയെ കാണാതെ സങ്കടത്തില്‍ തേങ്ങിയ കടുവക്കുഞ്ഞിന്റെ കരച്ചില്‍ ഒടുവില്‍ സന്തോഷത്തിന് വഴിമാറി. കടുവക്കുഞ്ഞിന്റെ തേങ്ങലിന് കാട്ടില്‍ നിന്ന് മുരള്‍ച്ചയോടെ മറുപടി ലഭിച്ചതോടെ വനപാലകര്‍ ആ നിമിഷം തന്നെ കുട്ടിക്കടുവയുടെ കൂട് തുറന്നു. പുറത്തിറങ്ങിയ കടുവക്കുഞ്ഞ് അമ്മയുടെ ശബ്ദം കേട്ട ഭാഗത്തേക്ക് ഓടി. അമ്മയുടെയും കുട്ടിയുടെയും മാറിമാറിയുള്ള മുരള്‍ച്ചയായി പിന്നെ. അതോടെ അമ്മയുടെ സുരക്ഷിതത്വത്തില്‍ കടുവക്കുഞ്ഞ് എത്തിയെന്നുറപ്പിച്ചു. ആറ് മാസമായ കടുവക്കുഞ്ഞിനെ ഒരു ദിവസത്തിലേറെ പരിപാലിച്ച വനപാലക സംഘവും ഇതോടെ സന്തോഷത്തിലായി.

വ്യാഴാഴ്ച രാത്രിയിലാണ് കടുവ ജനവാസ കേന്ദ്രത്തിലെ കുഴിയില്‍ വീണത്. മന്ദംകൊല്ലിയില്‍ സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് സെപ്റ്റിക് ടാങ്കിനെടുത്ത കുഴിയിലാണ് ആറു മാസം പ്രായമുള്ള പെണ്‍കടുവക്കുഞ്ഞ് വീണത്. ഇന്നലെ പുലര്‍ച്ചെ നാലരയോടെ വനപാലകര്‍ തള്ളക്കടുവ എത്തിയ വനമേഖലയിലേക്ക് കുഞ്ഞിനെ തുറന്നു വിടുകയായിരുന്നു ഇന്നലെ രാവിലെ വനപാലക സംഘമെത്തി മയക്കുവെടി വച്ച്‌ വലയിലാക്കി രക്ഷിക്കുകയും വൈകുന്നേരത്തോടെ സമീപത്തുള്ള വനമേഖലയില്‍ കൂട്ടില്‍ എത്തിക്കുകയുമായിരുന്നു.

വീണ കുഴിയില്‍ നിന്ന് ഒരു കിലോമീറ്ററോളം മാറി വനത്തിലാണ് തുറന്നുവിട്ടത്. വൈകിട്ടു മുതല്‍ രാത്രി മുഴുവന്‍ തള്ളക്കടുവയുടെ വരവിനായി വനപാലകര്‍ കാത്തു. കടുവക്കുഞ്ഞ് തുടര്‍ച്ചയായി കരഞ്ഞു കൊണ്ടേയിരുന്നു. പുലര്‍ച്ചെ മൂന്നരയോടെ പ്രദേശത്തെ വനത്തില്‍ നിന്ന് തള്ളക്കടുവയെത്തി. ശബ്ദം തുടര്‍ച്ചയായി കേട്ടതോടെ വനപാലകര്‍ കൂടു തുറന്നു വിടുകയായിരുന്നു. തള്ളക്കടുവയുടെയും കുഞ്ഞിന്റെയും സഞ്ചാരം നിരീക്ഷിക്കാനായി വനത്തില്‍ 20 ക്യാമറകള്‍ ഇന്നലെ വനം വകുപ്പ് പ്രത്യേകമായി സ്ഥാപിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...