മുന്നാക്ക സംവരണം : സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ വര്‍ഗീയ വാദികളാണെന്ന്​ എ.വിജയരാഘവന്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മുന്നാക്ക സംവരണം നടപ്പാക്കിയതിന് സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ വര്‍ഗീയ വാദികളാണെന്ന്​ എല്‍.ഡി.എഫ്​ കണ്‍വീനര്‍ എ.വിജയരാഘവന്‍. കേന്ദ്ര നിയമമായ മുന്നാക്ക സംവരണത്തിനെതിരെ സുപ്രീംകോടതിയില്‍ സമീപിക്കുന്നതിന്​ പകരം കേരളസര്‍ക്കാറിനെ വിമര്‍​ശിക്കുകയാണ്​ ലീഗ്​ ചെയ്യുന്നതെന്ന്​ വിജയരാഘവന്‍ പറഞ്ഞു.

സംവരണത്തിന്‍റെ പേരില്‍ മുസ്‍ലിം ലീഗ് മതഏകീകരണമുണ്ടാക്കാനാണ് ശ്രമിക്കുന്നത്​. മനുഷ്യാവകാശത്തിന്റെ മറവില്‍ തീവ്രവര്‍ഗീയത പറയുന്ന ജമാഅ​ത്തെ ഇസ്​ലാമിയെ യു.ഡി.എഫ്​ ഭാഗമാക്കാന്‍ ലീഗ്​ ശ്രമിക്കുകയാണെന്നും എ.വിജയരാഘവന്‍ പറഞ്ഞു.

“മുസ്‍ലിം ലീഗാണ് മുന്‍കൈ എടുക്കുന്നത്. തീവ്രമായ വര്‍ഗീവത്ക്കരണം നടത്തുക എന്ന ഒരു രീതി ഇപ്പോള്‍ നടപ്പിലാക്കുകയാണ്. അപ്പൊ ബോധപൂര്‍വം തെറ്റായ പ്രചരണം നടത്തി മതഏകീകരണമുണ്ടാക്കാന്‍ ശ്രമിച്ച്‌ തീവ്രവര്‍ഗീയതയുടെ മുദ്രാവാക്യങ്ങളെ അംഗീകരിച്ച്‌ മുന്നോട്ടു പോകാനാണ് ലീഗ് ഇക്കാര്യത്തില്‍ ശ്രമിക്കുന്നത്” -മലപ്പുറത്ത്​ മാധ്യമങ്ങളെ കാണവേ എ.വിജയരാഘവന്‍ പ്രസ്​താവിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...