വാക്ക് തര്‍ക്കത്തിനിടെ കമ്പി വടിക്ക് അടിയേറ്റ് മധ്യവയസ്‌ക്കന്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ആറന്മുള : വാക്ക് തര്‍ക്കത്തിനിടെ കമ്പി വടിക്ക് അടിയേറ്റ് മധ്യവയസ്‌ക്കന്‍ മരിച്ചു. ആറന്മുള പരുത്തുപാറയില്‍ കമ്പിവടികൊണ്ട് അടിയേറ്റ് ഇടയാറന്മുള കണ്ടന്‍ചാത്തന്‍ കുളഞ്ഞിയില്‍ സജി (46) ആണ് മരിച്ചത്. സംഭവത്തില്‍ കളരിക്കോട് വടക്കേതില്‍ റോബിനെതിരെ (26) പോലീസ് കേസെടുത്തു. മരിച്ച സജിയും സുഹൃത്ത് സന്തോഷും തെരുവുനായയെ ഓടിക്കാന്‍ കമ്പിവടിയുമായി പോകുമ്പോഴാണ് സംഭവം നടന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. കമ്പിവടിയുമായി എത്തിയ ഇവരോട് മനുഷ്യനെ കൊല്ലാന്‍ ഇറങ്ങിയതാണോ എന്ന് റോബിന്‍ ചോദിച്ചിരുന്നു.

ഇതോടെ തുടങ്ങിയ തര്‍ക്കം അടിപിടിയിലാണ് കലാശിച്ചത്. ഇവരുടെ കയ്യില്‍ ഇരുന്ന കമ്പിവടി പിടിവലിക്കിടയില്‍ റോബിന്റെ കൈവശമായി. ഇതുപയോഗിച്ച്‌ സജിയുടെ തലയില്‍ അടിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച സുഹൃത്ത് സന്തോഷിന്റെ കൈയ്ക്കു പരുക്കേറ്റ് ആശുപത്രിയിലാണ്. ഗുരുതരമായി പരുക്കേറ്റ സജിയെ ആദ്യം കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സജി മരിച്ചത്. ഇരുവരും കമ്പിവടിയുമായി പോയ സാഹചര്യം ഉള്‍പ്പെടെ അന്വേഷിക്കുമെന്നു പോലീസ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബോക്സിംഗിൽ ഇരട്ട സ്വർണം കൊയ്ത് പ്രീതിയും ജെയ്‌സ്മിനും

0
ന്യൂഡൽഹി : ഗ്ലാസ്‌കോ കോമൺവെൽത്ത് ഗെയിംസിന്റെ പത്താം ദിനം ഇന്ത്യയ്ക്ക്...

ആര്‍. സു​ഗതന് അനുകൂലമായി തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറി റിപ്പോർട്ട്‌ നൽകിയത് ഞെട്ടിക്കുന്നതെന്ന് മന്ത്രി...

0
തിരുവനന്തപുരം: കാപ്പാ കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി...

ആലപ്പുഴ ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടർ

0
ആലപ്പുഴ: ആലപ്പുഴ ജില്ലയിലും അയൽ ജില്ലകളായ പത്തനംതിട്ടയിലും കോട്ടയത്തുമുണ്ടായ കനത്ത മഴയെയും...

പാർലമെന്‍റിലെ അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ള പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തു

0
ഡൽഹി: പാർലമെന്‍റിലെ അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ള പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ...