ബൈക്ക് മറികടന്നെന്ന് ആരോപിച്ച്‌ കന്‍വാര്‍ തീര്‍ഥാടകര്‍ സൈനികനെ കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ഹരിദ്വാര്‍ : ഹരിദ്വാറില്‍ വാഹനത്തെ മറികടന്നു എന്നാരോപിച്ച്‌ ഉത്തര്‍പ്രദേശില്‍ നിന്നുള്ള കന്‍വാര്‍ യാത്രികനായ സൈനികനെ ഹരിയാനയില്‍ നിന്നുള്ള തീര്‍ഥാടകരുടെ സംഘം കൊലപ്പെടുത്തി. ഇന്ത്യന്‍ സൈന്യത്തിലെ ജാട്ട് റെജിമെന്റിലെ കാര്‍ത്തിക് (25) എന്ന സൈനികനാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ ആറുപേരെ അറസ്റ്റുചെയ്തിട്ടുണ്ട്.

മുസാഫര്‍നഗര്‍ ജില്ലയിലെ സിസൗലി സ്വദേശിയായ കാര്‍ത്തികും ഹരിയാനയില്‍ നിന്നുള്ള കന്‍വാര്‍ യാത്രികരും തമ്മില്‍ ബൈക്കുകളില്‍ മത്സര ഓട്ടം നടത്തുകയായിരുന്നു. കാര്‍ത്തികിന്റെ ബൈക്ക് ഇവരെ മറികടന്നു. ഇതില്‍ പ്രകോപിതരായ സംഘം സൈനികനെ ഇരുമ്പ് ദണ്ഡ് കൊണ്ട് അക്രമിച്ചു. പരിക്കേറ്റ കാര്‍ത്തിക്കിനെ ആശുപത്രിയിലേക്ക് കൊണ്ടുപേകവെ മരണം സംഭവിക്കുകയായിരുന്നെന്ന് അധികൃതര്‍ അറിയിച്ചു. ഹരിയാനയിലെ പാനിപ്പത്ത് ജില്ലയിലെ ചുല്‍ക്കാന സ്വദേശികളായ സുന്ദര്‍, രാഹുല്‍, സച്ചിന്‍, ആകാശ്, പങ്കജ്, റിങ്കു എന്നിവരാണ് പ്രതികളെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഭർത്താവിനെ ബലിയാടാക്കി’ ; ആരോപണവുമായി ബ്രിട്ടൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യൻ ക്യാപ്റ്റന്റെ ഭാര്യ

0
ന്യൂഡൽഹി : ഇംഗ്ലീഷ് ചാനലിൽവെച്ച് ബ്രിട്ടീഷ് സൈന്യം പിടിച്ചെടുത്ത എണ്ണക്കപ്പലിന്റെ ഇന്ത്യൻ...

പൂവില കുതിച്ചുയരുന്നു ; മുല്ലപ്പൂവിന് പൊന്നും വില

0
കോട്ടയം: ഓണക്കാലമായതോടെ പൂവിലയും കുതിക്കുന്നു. തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള...

കാനഡ ഗുരുദ്വാരയിൽയിൽ ആക്രമണം ; രണ്ടുപേർക്ക് കുത്തേറ്റു : പ്രതി ജയിലിൽനിന്നിറങ്ങിയത് കഴിഞ്ഞദിവസം

0
ഓട്ടവ : കാനഡയിൽ ഗുരുദ്വാരയിൽ കത്തിയാക്രമണത്തിൽ രണ്ടുപേർക്ക് പരുക്ക്. എഡ്മോണ്ടണിലെ നാനാക്സർ...

കുടുംബസ്വത്ത് വീതം വെച്ചതിൽ വൈരാഗ്യം ; അമ്മാവന്റെ മകനെ വെട്ടിക്കൊന്ന പ്രതിക്ക് ജീവപര്യന്തം

0
ഹരിപ്പാട്: കുടുംബസ്വത്ത് വീതം വെച്ചതിലെ വൈരാഗ്യത്തെ തുടർന്ന് അമ്മാവന്റെ മകനെ വാളുകൊണ്ട്...