യുവതിയുടെ മരണം കൊലപാതകം ; ഭര്‍ത്താവ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊ​ല്ലം: യു​വ​തി​യു​ടെ അ​സ്വാ​ഭാ​വി​ക മ​ര​ണം ശാ​സ്​​ത്രീ​യ തെ​ളി​വു​ക​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ല്‍ കൊ​ല​പാ​ത​ക​മെ​ന്ന്​ വ്യ​ക്ത​മാ​യ​തോ​ടെ ഭ​ര്‍​ത്താ​വ് അ​റ​സ്റ്റി​ല്‍. കൊ​ല്ലം ജോ​ന​ക​പ്പു​റം ബു​ഷ​റ മ​ന്‍​സി​ലി​ല്‍ അ​ബ്ദു​ല്‍ ബാ​രി (34) ആ​ണ് പ​ള്ളി​ത്തോ​ട്ടം പോ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ ഭാ​ര്യ ആ​മി​ന (22) ക​ഴി​ഞ്ഞ 22ന്​ ​അ​സ്വാ​ഭാ​വി​ക​മാ​യി മ​രി​ച്ച​ത്​ കൊ​ല​പാ​ത​ക​മാ​ണെ​ന്ന്​ ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ്​ അ​റ​സ്റ്റ്. 22ന്​ ​രാ​വി​ലെ ക​ഠി​ന​മാ​യ ശ്വാ​സ​ത​ട​സ്സം അ​നു​ഭ​വ​പ്പെ​ട്ടു എ​ന്ന് പ​റ​ഞ്ഞ് അ​ബ്ദു​ല്‍ ബാ​രി​യും ബ​ന്ധു​ക്ക​ളും ചേ​ര്‍​ന്ന് ആ​മി​ന​യെ കൊ​ല്ല​ത്ത്​ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. എ​ന്നാ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ന്ന​തി​ന് മു​മ്പു​ത​ന്നെ ആ​മി​ന മ​രി​ച്ചി​രു​ന്നു.

പെ​ണ്‍​കു​ട്ടി​യു​ടെ മ​ര​ണ​ത്തി​ല്‍ അ​ന്നു​ത​ന്നെ പി​താ​വ് സം​ശ​യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്ന​തി​നാ​ല്‍ പ​ള്ളി​ത്തോ​ട്ടം പോ​ലീ​സി​ന്റെ നി​ര്‍​ദേ​ശ​പ്ര​കാ​രം മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നാ​യി പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. പി​താ​വി​ന്റെ പ​രാ​തി​യി​ല്‍ അ​സാ​ധാ​ര​ണ മ​ര​ണ​ത്തി​ന് കേ​സ്​ ര​ജി​സ്റ്റ​ര്‍ ചെ​യ്ത്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച പോ​ലീ​സ് പോ​സ്റ്റ്മോ​ര്‍​ട്ടം ചെ​യ്ത ഡോ​ക്ട​റി​ല്‍ നി​ന്നും കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചാ​ണ് സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. പെ​ണ്‍​കു​ട്ടി​ക്ക് ശ്വാ​സ​ത​ട​സ്സം അ​നു​ഭ​വ​പ്പെ​ടാ​ന്‍ ത​ക്ക അ​സു​ഖ​ങ്ങ​ള്‍ ഒ​ന്നും ത​ന്നെ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും മൂ​ക്കും വാ​യും ബ​ല​മാ​യി പൊ​ത്തി​പ്പി​ടി​ച്ച​തി​നാ​ല്‍ ഉ​ണ്ടാ​യ ശ്വാ​സ​ത​ട​സ്സ​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നും ഡോ​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി.

തു​ട​ര്‍​ന്ന്​ സി​റ്റി പോ​ലീ​സ്​ ക​മീ​ഷ​ണ​ര്‍ മെ​റി​ന്‍ ജോ​സ​ഫി​ന്റെ നി​ര്‍​ദേ​ശ​പ്ര​കാ​രം പ​ള്ളി​ത്തോ​ട്ടം പോ​ലീ​സ്​ തെ​ളി​വു​ക​ള്‍ നി​ര​ത്തി അ​ബ്ദു​ല്‍ ബാ​രി​യെ ചോ​ദ്യം​ചെ​യ്ത​തോ​ടെ പ്ര​തി കു​റ്റ​സ​മ്മ​തം ന​ട​ത്തു​ക​യാ​യി​രു​ന്നു. കൊ​ല്ലം അ​സി​സ്റ്റ​ന്റ്​ പോലീ​സ്​ ക​മീ​ഷ​ണ​ര്‍ എ.അ​ഭി​ലാ​ഷി​ന്റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ പ​ള്ളി​ത്തോ​ട്ടം ഇ​ന്‍​സ്​​പെ​ക്ട​ര്‍ ആ​ര്‍.ഫ​യാ​സി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ​മാ​രാ​യ സു​കേ​ഷ്, അ​നി​ല്‍ ബേ​സി​ല്‍, ജാ​ക്സ​ണ്‍ ജേ​ക്ക​ബ്, എ.​എ​സ്.​ഐ​മാ​രാ​യ കൃ​ഷ്ണ​കു​മാ​ര്‍, സു​നി​ല്‍, എ​സ്.​സി.​പി.​ഒ​മാ​രാ​യ സു​മ ഭാ​യ്, ഷാ​ന​വാ​സ്, ബി​നു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ റി​മാ​ന്‍​ഡ്​ ചെ​യ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

“സ്ത്രീകളെ പറ്റിക്കുന്ന വ്യാജ പ്രഖ്യാപനം”; പ്രിയദർശിനി പദ്ധതിക്കെതിരെ തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ബി.ജെ.പി പ്രതിഷേധം

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയിൽ വാഗ്ദാനലംഘനം നടത്തിയെന്ന്...

നയതന്ത്ര തട്ടകത്തിൽ ട്രംപിന്റെ അപ്രതീക്ഷിത നീക്കം; ലെബനൻ ആക്രമണത്തിൽ ഇസ്രയേലിനെ തള്ളിപ്പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ്

0
ന്യൂയോർക്ക്: പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇറാനുമായുള്ള സമാധാന കരാർ അന്തിമഘട്ടത്തിലെത്തി നിൽക്കെ...

അതിർത്തി കടന്നുള്ള ലഹരിക്കടത്തിന് പൂട്ടിട്ടു; എക്‌സൈസിന്റെ മിന്നൽ നീക്കം, ‘കുവൈറ്റ് ഭായിജാൻ’ ഒടുവിൽ പിടിയിൽ

0
കോഴിക്കോട്: സംസ്ഥാനത്ത് ലഹരിമാഫിയകൾക്കെതിരെ എക്‌സൈസ് വകുപ്പ് നടത്തിവരുന്ന അതീവ രഹസ്യമായ പ്രത്യേക...

യൂട്യൂബർ ‘തൊപ്പി’ക്കെതിരെ കളമശ്ശേരി പോലീസിന്റെ നടപടി; കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി

0
കൊച്ചി: പ്രശസ്ത യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ച്...